Webdunia - Bharat's app for daily news and videos

Install App

കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന യുവാവിനെ തലയ്ക്കടിച്ചു കൊന്നു : തമിഴ്‌നാട് സ്വദേശി പിടിയില്‍

എ കെ ജെ അയ്യര്‍
ചൊവ്വ, 28 മെയ് 2024 (15:37 IST)
കോഴിക്കോട്: കടയുടെ തിണ്ണയില്‍ ഉറങ്ങിക്കിടന്ന യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ തമിഴ്‌നാട് സ്വദേശി പിടിയിലായി. മാങ്കാവ് സ്വദേശി ഇയ്യക്കണ്ടി മുഹമ്മദ് ഷാഫി (36) ആണ് മരിച്ചത്.
 
സംഭവത്തില്‍ തമിഴ്നാട് അരിയല്ലൂര്‍ സ്വദേശി വരദരാജന്‍ പേട്ടയിലെ ആന്റണി ജോസഫിനെ (49) പോലീസ് അറസ്റ്റ് ചെയ്തു. കസബ പൊലീസ് ആണ് പ്രതിയെ അറസ്റ്റു ചെയ്തത്.
 
കഴിഞ്ഞ ദിവസം സന്ധ്യയോടെ മാങ്കാവിലാണ് സംഭവം. രാത്രി ഏഴോടെ അങ്ങാടിയിലെ ലാബിന് മുന്‍വശം കിടന്നുറങ്ങിയ യുവാവിനെ ആന്റണി ജോസഫ് നിലത്തുവിരിക്കുന്ന ഇന്റര്‍ലോക്ക് കട്ടകൊണ്ട് തലക്കടിക്കുകയായിരുന്നു. ചോരവാര്‍ന്ന് ബോധം നഷ്ടമായതോടെ പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പിന്നീട് അതുവഴി പോയവരാണ് ഷാഫിയെ ചോരവാര്‍ന്ന് ബോധരഹിതനായ നിലയില്‍ കണ്ടതും മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയും ചെയ്തത്. 
 
വിവരം പൊലീസില്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ ചികിത്സക്കിടെ കഴിഞ്ഞ രാത്രി ഷാഫി മരിച്ചു. മാങ്കാവില്‍ തന്നെ പല ജോലികളുമായി കഴിയുന്ന ആന്റണി ജോസഫിനെ തിങ്കളാഴ്ച കസബ ഇന്‍സ്പെക്ടര്‍ രാജേഷ് മാരാംഗലത്താണ് അറസ്റ്റുചെയ്തത്.
 
കൊലപാതകത്തിനുള്ള കാരണം അറിവായിട്ടില്ല. ഹസന്‍ -ആയിഷബി ദമ്പതികളുടെ മകനാണ് ഷാഫി. സഹോദരങ്ങള്‍: അബ്ദുല്‍ സമദ്, മുഹമ്മദ് ഷരീഫ്, സാബിത, ഫാസില
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാതരം പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യത; സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ്

വടക്കന്‍ തമിഴ്നാട് തീരത്തിന് മുകളില്‍ ന്യൂനമര്‍ദ്ദം; നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പരിശുദ്ധമായ സ്വര്‍ണം കാന്തം കാണിക്കുമ്പോള്‍ ഒട്ടിപ്പിടിക്കാറില്ല; നല്ല സ്വര്‍ണം എങ്ങനെ തിരഞ്ഞെടുക്കാം

ബുർഖയും നിഖാബും നിരോധിച്ച് സ്വിറ്റ്സർലൻഡ്

നിബന്ധനകള്‍ അംഗീകരിച്ചു, ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാം

അടുത്ത ലേഖനം
Show comments