Webdunia - Bharat's app for daily news and videos

Install App

യു പിയിൽ പീഡനകേസ്​ പ്രതികൾ ​പെൺകുട്ടിയുടെ അമ്മയെ അടിച്ച്​കൊന്നു; പരാതി പിൻ‌വലിക്കാത്തതാണ് കാരണമെന്ന് റിപ്പോർട്ട്

ചിപ്പി പീലിപ്പോസ്
ശനി, 18 ജനുവരി 2020 (11:04 IST)
ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ അമ്മയെ പ്രതികൾ അടിച്ച്​കൊന്നു. കാൺപൂരിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. 40കാരിയാണ്​പ്രതികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്​. 
 
2018ലാണ്​കേസിനാസ്പദമായ സംഭവം. 13കാരിയായ പെൺകുട്ടിയെ 6 പേർ ചേർന്ന് പീഡനത്തിനിരയാക്കുകയായിരുന്നു. പരാതിയെ തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾ കഴിഞ്ഞയാഴ്​ച പെൺകുട്ടിയേയും അമ്മയേയും മർദ്ദിക്കുകയായിരുന്നു.
 
ആബിദ്, മിന്‍റു, മഹ്ബൂബ്, ചാന്ദ് ബാബു, ജമീല്‍, ഫിറോസ് എന്നിവരാണ് പ്രതികള്‍. വ്യാഴാഴ്ച പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ സംഘം കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ കുടുംബം ഈ ആവശ്യം നിഷേധിച്ചതോടെ ഇവരെ അതിക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തില്‍  പെണ്‍കുട്ടിയുടെ അമ്മയെയും മറ്റൊരു സ്ത്രീയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 
സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. പൊലീസ് ഏറ്റുമുട്ടലിലാണ് ഇവരിലൊരാളെ അറസ്റ്റ് ചെയ്തത്. മറ്റ് മൂന്ന് പേര്‍ക്കായി പൊലീസ് തിരിച്ചില്‍ തുടരുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments