Webdunia - Bharat's app for daily news and videos

Install App

ആറ് വയസ്സുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി; കാരണം ഞെട്ടിക്കുന്നത്

ആറ് വയസ്സുകാരിയോട് അമ്മയുടെയും കാമുകന്റെയും ക്രൂരത

Webdunia
വെള്ളി, 15 ഡിസം‌ബര്‍ 2017 (11:11 IST)
ആറ് വയസ്സുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി. അച്ഛന്‍ വീട്ടിലില്ലാത്ത സമയത്ത് അമ്മയെയും കാമുകനെയും ഒരു പ്രത്യേക സാഹചര്യത്തില്‍ കുട്ടി കാണുകയും ഇക്കാര്യം അച്ഛനോട് പറയുമെന്ന് പറഞ്ഞതുമാണ് ഇത്തരമൊരു കൊലയ്ക്ക് കാരണമായതെന്ന് പൊലീസ് പറഞ്ഞു. 
 
ഡല്‍ഹി ഗാസിയാപുരില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. കാമുകനാണ് കഴുത്തറുത്തത്. കുട്ടിയുടെ അമ്മ ഇരുകൈകളും പിടിച്ച്‌ വെക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് 29 കാരിയായ അമ്മയെയും 23 കാരനായ കാമുകന്‍ സുധീറിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
 
തങ്ങളാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. നഗരത്തില്‍ കൈവണ്ടി വലിക്കുന്ന ജോലിക്ക് പോവുന്ന ഭര്‍ത്താവ് ബുധനാഴ്ച വൈകുന്നേരം മദ്യപിക്കാന്‍ പുറത്തുപോയ സമയത്താണ് സുധീര്‍ വീട്ടിലേക്കെത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊലചെയ്യാന്‍ ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments