Webdunia - Bharat's app for daily news and videos

Install App

മൂന്ന് വയസുകാരിയെ നിലത്തടിച്ച്‌ കൊലപ്പെടുത്തി പിതാവിന്റെ ക്രൂരത, മർദ്ദനമേറ്റ് ഭാര്യ ചികിത്സയിൽ

Webdunia
തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2020 (11:25 IST)
ലക്‌നൗ: മൂന്ന് വയസുകാരിയെ നിലത്തടിച്ച് ക്രൂരമായി കൊലപ്പെടുത്തി പിതാവ്. ഉത്തർപ്രദേശിലെ നോയിഡയിൽ ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. ദമ്പതികള്‍ തമ്മിലുളള വഴക്കിനിടെ മദ്യലഹരിയിലായിരുന്ന പിതാവ് കുഞ്ഞിനെ നിലത്തടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭർത്താവിന്റെ മർദ്ദനത്തെ തുടർന്ന് യുവതിയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിൽ ചികിത്സയിലാണ്. 
 
സംഭവ ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. കുഞ്ഞ് മരിച്ച വിവരം ഇയാൾ ഭാര്യയുടെ വീട്ടിൽ വിളിച്ച് അറിയിച്ചിരുന്നു. ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ പൊലീസ്സ് തിരച്ചിൽ ആരംഭിച്ചു. ഗുരുതരമായി പരിക്കേറ്റ നിലയിലാണ് സ്ത്രീയെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടി സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. പ്രതി സ്ഥിരം മദ്യപാനിയാണെന്നും ദമ്പതികൾ തമ്മിൽ സ്ഥിരം വഴക്കുണ്ടാവറുണ്ട് എന്നും പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments