Webdunia - Bharat's app for daily news and videos

Install App

മോഷണം ആരോപിച്ച് നഗ്നനാക്കി ക്രൂരമർദ്ദനം, യുവവിന്റെ മലദ്വാരത്തിലൂടെ പെട്രോളിൽ മുക്കിയ സ്ക്രൂ അടിച്ചുകയറ്റി

Webdunia
വ്യാഴം, 20 ഫെബ്രുവരി 2020 (16:03 IST)
ജയ്‌പൂർ: മോഷണ കുറ്റം ആരോപിച്ച് യുവാക്കളെ ക്രൂരമായി മർദ്ദിച്ച ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജയ്‌പൂരിൽനിന്നും 230 കിലോമീറ്റർ ആകലെ നഗൗർ പട്ടണത്തിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. മർദ്ദനത്തിനിടെ യുവാവിന്റെ മലദ്വാരത്തിലൂടെ പെട്രോളിൽ മുക്കിയ സ്ക്രൂ അടിച്ചുകയറ്റുകയായിരുന്നു. വേദനകൊണ്ട് പുളയുന്ന യുവാവിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലുടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
 
നഗൗരിലെ ഒരു വാഹന സർവിസ് സെന്ററിൽ വാഹനം സർവീസ് ചെയ്യാനെത്തിയ ദളിത് സഹോദരൻമാരാണ് ആക്രമിക്കപ്പെട്ടത്. സർവീസ് സെന്ററിലെ അലമാരയിൽനിന്നും പണം മോഷണം പോയി എന്ന് ആരോപിച്ചായിരുന്നു സർവീസ് സെന്ററിലെ ജീവനക്കാർ ചേർന്ന് യുവാക്കളെ നഗ്നരാക്കി മർദ്ദിച്ചത്. 
 
പരിക്കേറ്റ സഹോദരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കും എന്ന് നഗൗർ പൊലീസ് സൂപ്രണ്ട് വികാസ് പഥക് വ്യക്തമാക്കി. അന്യായമായി തടവിൽവക്കൽ, മനപ്പൂർവമായി മുറിവേൽപ്പിക്കൽ, അന്യായമായി സംഘടിക്കുക, തുടങ്ങിയ വകുപ്പുകൾ പ്രതികൾതിരെ ചുമത്തിയിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാതരം പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യത; സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ്

വടക്കന്‍ തമിഴ്നാട് തീരത്തിന് മുകളില്‍ ന്യൂനമര്‍ദ്ദം; നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പരിശുദ്ധമായ സ്വര്‍ണം കാന്തം കാണിക്കുമ്പോള്‍ ഒട്ടിപ്പിടിക്കാറില്ല; നല്ല സ്വര്‍ണം എങ്ങനെ തിരഞ്ഞെടുക്കാം

ബുർഖയും നിഖാബും നിരോധിച്ച് സ്വിറ്റ്സർലൻഡ്

നിബന്ധനകള്‍ അംഗീകരിച്ചു, ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാം

അടുത്ത ലേഖനം
Show comments