Webdunia - Bharat's app for daily news and videos

Install App

ചേച്ചിയുടെ ഭര്‍ത്താവുമായി പ്രണയം; ഒടുവിൽ ഏഴ് മാസം ഗർഭിണിയായ ചേച്ചിയെ 19കാരിയായ സഹോദരി കുത്തിക്കൊന്നു

അഭിലാഷ എന്ന ഏഴ് മാസം ഗർഭിണിയായ യുവതിയാണ് കൊല്ലപ്പെട്ടത്.

Webdunia
ചൊവ്വ, 30 ജൂലൈ 2019 (09:38 IST)
ചേച്ചിയുടെ ഭര്‍ത്താവുമായി അനുജത്തിക്ക് പ്രണയം. ഒടുവില്‍ യുവാവിന് വേണ്ടി ഏഴ് മാസം ഗർഭിണിയായ സഹോദരിയെ 19കാരി കൊലപ്പെടുത്തി. അഭിലാഷ എന്ന ഏഴ് മാസം ഗർഭിണിയായ യുവതിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച കൈത്‌ല എന്ന സ്ഥലത്താണ് സംഭവം ഉണ്ടായത്. ശുചിമുറിയില്‍  കഴുത്തിലും വയറിലും ആഴത്തില്‍ മുറിവേറ്റ് മരിച്ച നിലയിൽ മരിച്ച യുവതിയെ കണ്ടെത്തുകയായിരുന്നു.
 
വെള്ളിയാഴ്ച കൈത്‌ല എന്ന സ്ഥലത്താണ് ഈ സംഭവം നടന്നത്. കഴിഞ്ഞ വർഷം മാർച്ചിലാണ് അഭിലാഷയുടെയും അൻമോൽ എന്ന യുവാവിന്റെയും വിവാഹം നടന്നത്. പിന്നീട് അഭിലാഷ ഗർഭിണിയാവുകയും സഹായത്തിനായി സഹോദരി സാക്ഷി ഇവരുടെ ഒപ്പം താമസിക്കുകയും ചെയ്തു. സാക്ഷിയും അൻമോലും തമ്മിൽ പിന്നീട് പ്രണയത്തിലായി. ഇക്കാര്യം അഭിലാഷയറിഞ്ഞതോടെ സാക്ഷിയോട് തിരികെ പോകാൻ ആവശ്യപ്പെട്ടു. അൻമോലും സാക്ഷിയോട് തിരികെ പോകാൻ പറഞ്ഞതുകൊണ്ടാണ് താൻ അഭിലാഷയെ വകവരുത്തിയതെന്ന് സാക്ഷി പൊലീസിന് മൊഴി നൽകി. കോടതിയിൽ ഹാജരാക്കിയ സാക്ഷിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.  
 
 
ഒരു പെൺകുട്ടി മുഖം മറച്ച് ഈ വീട്ടിൽ നിന്നും ഓടിപ്പോകുന്നത് കണ്ടതായി അയൽവാസികൾ പൊലീസിന് മൊഴി നൽകി. അഭിലാഷയ്ക്ക് ഒപ്പം താമസിച്ചിരുന്ന സാക്ഷിയെന്ന സഹോദരിയെ കാണാതായ സാഹചര്യത്തിൽ ഇവരെ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. ഷാഹ്‌പുര-നർസിംഗ്‌പുർ റോഡിൽ നിന്നാണ് സാക്ഷിയെ പൊലീസ് പിന്നീട് പിടികൂടിയത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments