ഗാസിയാബാദ്: മുൻ കാമുകിയെയും പ്രതിശ്രുത വരനെയും പൊലീസുകാരൻ വെടിവെച്ച് കൊലപ്പെടുത്തി. ഗസിയാബാദിലാണ് സംഭവം ഉണ്ടയത്. ഡെൽഹി ട്രാഫിക് പൊലീസിലെ ഇൻസ്‌പെക്ടർ ദിനേശിനെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. പ്രണയത്തിൽ നിന്നും പിൻമാറിയതിലുണ്ടായ പകയാണ് കൊലപാകത്തിലേക്ക് നയിച്ചത് എന്ന് പൊലീസ് വ്യക്തമാക്കി.
കൊലപാതകത്തിൽ ദിനേശിനെ സഹായിച്ച പിന്റു എന്ന യുവാവിനെയും ഇവർ സഞ്ചരിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രീതി എന്ന യുവതിയുടെയും പ്രതിശ്രുത വരനെയും കാണാനില്ല എന്നുകാട്ടി ഇവരുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഗാസിയാബാദിലെ ഒരു ക്ഷേത്രത്തിന് സമീപത്ത് വെടിയേറ്റ് മരിച്ച നിലയിൽ ഇരുവരെയും കണ്ടെത്തുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ട്രാഫിക് പൊലീസിലെ ഇൻസ്പെക്ടറായ ദിനേശുമായി പ്രീതിക്ക് മുൻപ് ബന്ധമുണ്ടായിരുന്നു എന്ന് കണ്ടെത്തി. തുടർന്ന് ഇയളെ കേന്ദീകരിച്ച് അന്വേഷണം ശക്തമാക്കി. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കൊലപ്പെടുത്തിയത് ദിനേശ് ആണെന്ന് പൊലിസ് കണ്ടെത്തുകയായിരുന്നു.
വീട്ടിൽ വിവാഹം നിശ്ചയിച്ചതോടെ ദിനേശുമായുള്ള ബന്ധം പ്രീതി അവസാനിപ്പിച്ചിരുന്നു. ദിനേശ് വിളിക്കുന്നത് ഒഴിവാക്കാനായി സംഭവം നടക്കിന്നതിന് ഒരാഴ്ച മുൻപ് പ്രീതി ഫോൺ നമ്പർ മാറ്റുകയും ചെയ്തു. തന്നെ കാണാൻ പ്രീതി തയ്യാറകുന്നില്ല എന്നുകൂടി വ്യക്തമായതോടെ യുവതിയെ കൊലപ്പെടുത്താൻ ദിനേശ് തീരുമാനിക്കുകയായിരുന്നു.
തുടർന്ന് പ്രീതിയും സുരേന്ദ്രനും ഒരുമിച്ച് ക്ഷേത്രത്തിൽ പോയപ്പോൾ സുഹൃത്തുമൊത്ത് ദിനേശും ഇവരെ പിന്തുടർന്നു. ക്ഷേത്രത്തിൽ ദർശനം നടത്തി ഇരുവരും മടങ്ങാൻ തുടങ്ങിയപ്പോൾ ദിനേഷ് ഇരുവരോട് സംസാരിക്കുന്നതിനായി അടുത്തെത്തി. സംസാരം പിന്നിട് തർക്കമായി മാറിയതോടെ കൈവശം ഉണ്ടായിരുന്ന തോക്കെടുത്ത് ദിനേശ് ഇരുവരെയും വെടിവച്ചുകൊല്ലുകയായിരുന്നു. പ്രതി കൊലപാതകം നടത്താൻ ഉപയോഗിച്ച തോക്ക് പൊലീസ് കണ്ടെടുത്തു.