രാത്രിയിൽ ഇടക്കിടെ മൂത്രമൊഴിക്കാൻ എഴുന്നേൽക്കേണ്ടി വരുന്നു എന്നും ഇത് ഉറക്കത്തെ അലോസരപ്പെടുത്തുന്നു എന്നും പലരും പരാതി പറയാറുള്ളത് നമ്മൾ കേട്ടിട്ടുണ്ടാവും. ഇതിനെ അത്ര കാര്യമായ ഒരു ആരോഗ്യ പ്രശ്നമായി ആരും എടുക്കാറില്ല എന്നതാണ് വാസ്തവം. എന്നൽ അങ്ങനെ തള്ളിക്കളയേണ്ട ഒരു കാര്യമല്ല ഉറക്കത്തിനിടെയിലെ ഈ മൂത്രശങ്ക എന്നാണ് ഒരു കൂട്ടം ഗവേഷകർ പറയുന്നത്.
രാത്രി വൈകി ഉറങ്ങുന്നവരിൽ ഉണർന്നിരുക്കുന്ന സമയങ്ങളിലെല്ലാം വെള്ളം കുടിക്കുന്നതിനാൽ ഇത് സ്വാഭാവികമായും ഉണ്ടകാൻ സാധ്യത ഉണ്ട്. എങ്കിൽ സാധാരന രീതിയിൽ ഉറങ്ങുന്നവർക്ക് ഇടക്കിടെ മൂത്രമൊഴിക്കാൻ എഴുന്നേൽക്കേണ്ടി വരുന്നുണ്ടെങ്കിൽ അത് ചില ആരോഗ്യ പ്രശ്നങ്ങളുടെ പരിണിത ഫലമാണ് എന്നാണ് ജപ്പാനിലെ ഒരു കൂട്ടം ഗവേഷകർ പറയുന്നത്.
രാത്രിയിൽ ഇടക്കിടെ മൂത്രശങ്കയുണ്ടാകുന്നത് ഉയർന്ന രക്തസമ്മർദ്ദം കൊണ്ടാകാം എന്നാണ് ഗവേഷകർ പറയുന്നത്. പൂർണ ആരോഗ്യമുള്ളവരിൽ രത്രിയിൽ അമിതമായ മൂത്രശങ്ക ഉണ്ടവില്ല. സധാരന ഗതിയിൽനിന്നും 40 ശതമാനം അധികം രക്തസമ്മർദ്ദം ഉള്ളവരിലാണ് രാത്രിയിൽ അമിതമായ മൂത്രശങ്ക കൂടുതലായും കാണപ്പെടുന്നത് എന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.