Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ബുമ്രയുടെ ഓവറുകളാണ് ഷമിക്കും സിറാജിനും കാര്യങ്ങൾ എളുപ്പമാക്കുന്നത്: അക്തർ

ബുമ്രയുടെ ഓവറുകളാണ് ഷമിക്കും സിറാജിനും കാര്യങ്ങൾ എളുപ്പമാക്കുന്നത്: അക്തർ
, വെള്ളി, 3 നവം‌ബര്‍ 2023 (16:18 IST)
ഇന്ത്യന്‍ ടീം അവരുടെ പേസര്‍മാരെ ആഘോഷിക്കേണ്ട സമയമായെന്ന് പാകിസ്ഥാന്‍ മുന്‍ പേസര്‍ ഷൊയേബ് അക്തര്‍. ശ്രീലങ്കക്കെതിരെ നേടിയ 302 റണ്‍സിന്റെ വമ്പന്‍ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ പേസ് നിരയെ പുകഴ്ഠികൊണ്ട് അക്തര്‍ രംഗത്ത് വന്നത്. ഇത്തരമൊരു അറ്റാക്കിനെ തടയുക എന്നത് അസാധ്യമായ കാര്യമാണെന്നും അക്തര്‍ പറഞ്ഞു.
 
ഇന്ത്യ ഒരു ദയയും കാണിക്കാത്ത ടീമായി മാറുകയാണ്. ഇന്ത്യ അവരുടെ ഫാസ്റ്റ് ബൗളര്‍മാരെ ആഘോഷിക്കാന്‍ തുടങ്ങണമെന്നാണ് എന്റെ ആഗ്രഹം. ഇന്ന് വാങ്കഡെയിലെ ഓരോ പന്തിലും ആവേശമുണ്ടായിരുന്നു. മുഹമ്മദ് ഷമിയെ ഓര്‍ത്ത് ഞാന്‍ വ്യക്തിപരമായി സന്തോഷവാനാണ്. അദ്ദേഹം താളം കണ്ടെത്തികഴിഞ്ഞു. 3 മത്സരത്തില്‍ നിന്നും 14 വിക്കറ്റുകള്‍ നേടി. സിറാജും ഫോമിലെത്തി. ബുമ്രയാണെങ്കില്‍ മാരകമായ പ്രകടനമാണ് നടത്തുന്നത്. മറ്റ് രണ്ട് ബൗളര്‍മാര്‍ക്കും സ്വാതന്ത്ര്യത്തോടെ ബൗള്‍ ചെയ്യാനുള്ള അവസരം സൃഷ്ടിക്കുന്നത് ബുമ്രയാണ്. അവസാനം വരെ ഈ മൂന്ന് ബൗളര്‍മാര്‍ ഫിറ്റായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അക്തര്‍ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷോർട്ട് പിച്ച് പന്തുകൾ കളിക്കാനറിയില്ലെന്ന് പറയുന്നത് മാധ്യമങ്ങൾ, രൂക്ഷമായി പ്രതികരിച്ച് ശ്രേയസ് അയ്യർ