Webdunia - Bharat's app for daily news and videos

Install App

‘ആ ടീമിനെ ആര് തോല്‍‌പ്പിക്കുന്നോ, അവര്‍ക്ക് ലോകകപ്പ്’; പ്രവചനത്തില്‍ മാറ്റങ്ങളുമായി മൈക്കല്‍ വോണ്‍

Webdunia
വെള്ളി, 28 ജൂണ്‍ 2019 (15:07 IST)
ലോകകപ്പ് മത്സരങ്ങള്‍ പാതിദൂരം പിന്നിട്ടപ്പോള്‍ കിരീട സാധ്യത പട്ടികയില്‍ ഒന്നാമത് നിന്ന ഇംഗ്ലണ്ട് പിന്നിലേക്ക് പോയി. എതിരാളികളെ തരിപ്പണമാക്കുന്ന പ്രകടനവുമായി മുന്നേറുന്ന വിരാട് കോഹ്‌ലിയും സംഘവും ഫേവറേറ്റുകളുമായി.

ഈ സാഹചര്യത്തില്‍ ഇംഗ്ലീഷ് ആരാധകര്‍ പോലും സ്വന്തം ടീമിനെ കൈവിട്ടു. സാധ്യതകള്‍ മുഴുവന്‍ ഇന്ത്യക്കാണെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ പറയുന്നത്. ഇതിനു പിന്നാലെ മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണ്‍ തന്റെ നിലപാടില്‍ മാറ്റും വരുത്തി.

ഇന്ത്യയെ കീഴടക്കാന്‍ സാധിക്കുന്ന ടീം ലോകകപ്പ് സ്വന്തമാക്കുമെന്നാണ് വോണ്‍ പറഞ്ഞത്. അതിശക്തമായ ടീമാണ് വിരാട് കോഹ്‌ലിയുടേത് എന്നും അദ്ദേഹം വ്യക്തമാക്കി.

ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് ഇംഗ്ലണ്ട് ടീമിനെ പിന്തുണച്ച് സംസാരിച്ച താരമാണ് മൈക്കല്‍ വോണ്‍. ആറ് മത്സരങ്ങളില്‍ ഒരെണ്ണം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ മറ്റ് അഞ്ചിലും വിജയിച്ചാണ് ഇന്ത്യ കുതിപ്പ് തുടരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

അടുത്ത ലേഖനം
Show comments