Webdunia - Bharat's app for daily news and videos

Install App

'ഞാൻ ഔട്ടായിരുന്നില്ലെങ്കിൽ...'ഇങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു ജഡേജയെന്ന് ഭാര്യ

ആശ്വസിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ജഡേജയുടെ മാനസികാവസ്ഥ.

Webdunia
ഞായര്‍, 14 ജൂലൈ 2019 (14:32 IST)
ലോകകപ്പ് സെമി ഫൈനലിൽ തോറ്റ് ഇന്ത്യ പുറത്തേക്ക് പോയതോടെ ഹൃദയം തകർന്ന അവസ്ഥയിലായിരുന്നു രവീന്ദ്ര ജഡേജയെന്ന് ഭാര്യ റിവാഭാ ജഡേജ. ഞാൻ ഔട്ട് ആയില്ലായിരുന്നു എങ്കിൽ നമുക്ക് ജയിക്കായിരുന്നു എന്ന് പറഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു ജഡേജ എന്നാണ് മുംബൈ ടൈംസിനോട് റിവാഭ വെളിപ്പെടുത്തുന്നത്.
 
ആശ്വസിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ജഡേജയുടെ മാനസികാവസ്ഥ. ജയം അത്രയും അടുത്തെത്തി കഴിഞ്ഞ് തോൽക്കുമ്പോൾ അത് തരുന്ന വേദന കൂടുതലാവും. കുറച്ച് മുൻപ് മാത്രമാണ് ജഡേജ യാഥാർഥ്യത്തോടെ ഇണങ്ങിയത്. ജഡേജയുടെ കളികൾ എടുത്ത് നോക്കിയാൽ നിങ്ങൾക്ക് മനസിലാവും, നിർണായക മത്സരങ്ങളിലും ഘട്ടങ്ങളിലും ജഡേജ മികവ് കാട്ടിയിട്ടുണ്ടെന്നും റിവാഭ പറയുന്നു.
 
വിക്കറ്റ് വീഴ്‌ത്തിയും, റൺസ് സ്കോർ ചെയ്തും ജഡേജ നിർണായക പങ്ക് വഹിച്ചെന്ന് നിങ്ങൾക്ക് കാണാനാവും. 2013ൽ ചാമ്പ്യൻസ് ട്രോഫി ജയിച്ചപ്പോൾ ഫൈനലിൽ മാൻ ഓഫ് ദി മാച്ചായിരുന്നു ജഡേജ എന്നും റിവാഭ ഓർമിപ്പിക്കുന്നു. 2019 ലോകകപ്പ് സെമിയിൽ 96-6 എന്ന നിലയിൽ ഇന്ത്യ തകർന്ന് നിൽക്കുമ്പോഴായിരുന്നു ജഡേജയുടെ തകർപ്പൻ ഇന്നിങ്സ്. ധോണിക്കൊപ്പം നിന്ന് ജഡേജ വിജയ പ്രതീക്ഷ നിന്ന് ജഡേജ വിജയ പ്രതീക്ഷ നൽകിയെങ്കിലും കൂറ്റനടിക്ക് ശ്രമിച്ച താരം പുറത്തായതോടെ കളി ഇന്ത്യ കൈവിട്ടു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments