Webdunia - Bharat's app for daily news and videos

Install App

കളിച്ചത് വെറും രണ്ട് കളി, ജഡേജ നമ്പർ 1

Webdunia
ബുധന്‍, 10 ജൂലൈ 2019 (18:09 IST)
ലോകകപ്പിൽ പ്ലേയിംഗ് ഇലവനില്‍ രവീന്ദ്ര ജഡേജ ഇതുവരെ കളിച്ചത് വെറും രണ്ടേ രണ്ട് മത്സരങ്ങളിൽ മാത്രമാണ്. ഈ രണ്ട് കളികളിലേയും കണക്കുകളെടുത്ത് നോക്കിയാൽ ജഡേജ ഒരു സൂപ്പർമാൻ തന്നെയാണ്. വെറും രണ്ട് മത്സരങ്ങളിൽ നിന്ന് മാത്രമായി ഫീല്‍ഡില്‍ ജഡേജ സേവ് ചെയ്തത് 41 റണ്‍സാണ്. ഇതില്‍ സര്‍ക്കിളിനകത്ത് 24 റണ്‍സും ബൗണ്ടറിയില്‍ 17 റണ്‍സും ജഡേജ തടുത്തിട്ടു. 
 
ഈ ലോകകപ്പില്‍ ഫീല്‍ഡറെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് തടുത്തിട്ട താരവും ജഡേജ തന്നെയാണ്. രണ്ടാം സ്ഥാനത്തുള്ള മാര്‍ട്ടിന്‍ ഗപ്ടില്‍ ഒമ്പത് മത്സരങ്ങളില്‍ 34 റണ്‍സാണ് സേവ് ചെയ്തത്. ഒമ്പത് കളികളില്‍ 32 റണ്‍സ് സേവ് ചെയ്ത ഗ്ലെന്‍ മാക്സ്‌വെല്‍ ആണ് മൂന്നാം സ്ഥാനത്ത്. 
 
സെമിയിൽ ന്യൂസിലൻഡിനെതിരേയും മികച്ച ഫീൽഡിംഗ് തന്നെയാണ് ജഡേജ പുറത്തെടുത്തത്. റോസ് ടെയ്‌ലറെ ബൗണ്ടറിയില്‍ നിന്നുള്ള നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാക്കിയ ജഡേജ ഭുവനേശ്വര്‍കുമാറിന്റെ തൊട്ടടുത്ത പന്തില്‍ ജിമ്മി നീഷാമിനെ ബൗണ്ടറിയില്‍ നിന്നും പറന്നു പിടിക്കുകയും ചെയ്തു.
 
നേരത്തെ പകരക്കാരന്‍ ഫീല്‍ഡറായി പല മത്സരങ്ങളിലും ഫീല്‍ഡിലിറങ്ങിയിട്ടുള്ള ജഡേജ പ്ലേയിംഗ് ഇലവനില്‍ എത്തുന്നതിനു മുമ്പെ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ജേസണ്‍ റോയിയെ പറന്നു പിടിച്ചും താരമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments