Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ആരാധകര്‍ക്ക് കണ്ടംവഴി ഓടാം; ഇന്ത്യ - പാകിസ്ഥാന്‍ മത്സരവും മഴ കൊണ്ടു പോകും

ആരാധകര്‍ക്ക് കണ്ടംവഴി ഓടാം; ഇന്ത്യ - പാകിസ്ഥാന്‍ മത്സരവും മഴ കൊണ്ടു പോകും
മാഞ്ചസ്‌റ്റര്‍ , വെള്ളി, 14 ജൂണ്‍ 2019 (18:38 IST)
ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന ലോകകപ്പിലെ ഇന്ത്യ - പാകിസ്ഥാന്‍ ക്ലാസിക് പോരാട്ടം മഴ കൊണ്ടു പോകുമെന്ന് കാലവസ്ഥാ പ്രവചനം. മാഞ്ചസ്‌റ്ററില്‍ ഞായറാഴ്‌ച ഇടക്കിടെ മഴയെത്തും. ആകാശം ഇരുണ്ടു മൂടിയതാകുമെന്നുമാണ് റിപ്പോര്‍ട്ട്.

മേഘാവൃതമായ ആകാശവും ഇടക്കിടെയ മഴയുമായിരിക്കും ഞായറാഴ്‌ച ഉണ്ടാകുക. രാവിലെ ഒമ്പതു മണിയോടെയും 11 മണിയോടെയും ഉച്ചക്ക് രണ്ട് മണിയോടെയും മഴയെത്തും. ചിലപ്പോള്‍ ഇടവേളകളില്ലാതെ ചാറ്റല്‍ മഴയും തുടരും.

ശനിയാഴ്‌ച വൈകിയും മഴ എത്തിയാല്‍ ഔട്ട്‌ഫീല്‍ഡ് നനഞ്ഞ് കുതിരും. ഞായറാഴ്‌ച രാവിലെ വെയില്‍ എത്തിയില്ലെങ്കില്‍ ഗ്രൌണ്ട് ഉണങ്ങില്ല. എന്നാല്‍, ഞായറാഴ്‌ച രാവിലെ പോലും ചെറിയ തോതില്‍ മഴ ഉണ്ടാകുമെന്നാണ് കാലവസ്ഥാ പ്രവചനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധവാന്‍ ജിമ്മിലെത്തി, പരുക്ക് അവഗണിച്ചും വ്യായാമം; ആരാധകര്‍ക്കായി താരത്തിന്റെ സന്ദേശം