Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ധവാന്‍ ജിമ്മിലെത്തി, പരുക്ക് അവഗണിച്ചും വ്യായാമം; ആരാധകര്‍ക്കായി താരത്തിന്റെ സന്ദേശം

ധവാന്‍ ജിമ്മിലെത്തി, പരുക്ക് അവഗണിച്ചും വ്യായാമം; ആരാധകര്‍ക്കായി താരത്തിന്റെ സന്ദേശം
ലണ്ടന്‍ , വെള്ളി, 14 ജൂണ്‍ 2019 (16:41 IST)
ലോകകപ്പ് മത്സരങ്ങളിലേക്ക് ഒരു പോരാളിയെ പോലെ താന്‍ തിരിച്ചുവരുമെന്ന സൂചന നല്‍കി ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. കൈയിലെ പരുക്കും അവഗണിച്ച് താരം ജിമ്മില്‍ വ്യായാമം ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ട്വിറ്ററിലൂടെ ധവാന്‍ തന്നെയാണ് ആരാധകര്‍ക്കായി ദൃശ്യങ്ങള്‍ പങ്കുവച്ചത്.

ഇടതുകൈയില്‍ ബാന്‍ഡേജ് ചുറ്റി ജിമ്മിലെത്തിയ ധവാന്‍ കൈയ്‌ക്ക് കൂടുതല്‍ ബുദ്ദിമുട്ട് അനുഭവപ്പെടാതിരിക്കാന്‍  അരക്കെട്ടിന് താഴെയുള്ള ശരീര ഭാഗങ്ങള്‍ക്കായുള്ള വ്യായാമങ്ങളാണ് ചെയ്യുന്നത്. പ്രധാനമായും കാലിനും അരക്കെട്ടിനുമുള്ള വ്യായാമങ്ങളാണ് അദ്ദേഹം ചെയ്‌തത്.

മറ്റ് ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പമാണ് ധവാന്‍ ജിമ്മില്‍ വ്യായാമം ചെയ്‌തത്. “ഇത് തിരിച്ചടിയായോ തിരിച്ചുവരാനുള്ള അവസരമായോ കാണാന്‍ നമുക്ക് പറ്റും. പരുക്ക് പറ്റിയപ്പോള്‍ എന്റെ തിരിച്ചുവരവിനായി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി“- എന്നും ധവാന്‍ ട്വിറ്ററില്‍ കുറിച്ചു.

കൈയിലെ തള്ളവിരലിന് പരുക്കേറ്റ ധവാന് ലോകകപ്പിലെ മൂന്ന് മത്സരങ്ങളെങ്കിലും നഷ്ടമാവുമെന്നാണ് റിപ്പോര്‍ട്ട്. പരുക്കില്‍ നിന്ന് മോചിതനായാലും ലോകകപ്പ് മത്സരങ്ങളില്‍ കളിക്കുകയെന്നത് ധവാന് ദുഷ്‌കരമായിരിക്കുമെന്ന് ഇന്ത്യൻ ഫീൽഡിംഗ് കോച്ച് ആർ ശ്രീധർ പറഞ്ഞിരുന്നു.

സ്ലിപ് പോലെ പന്ത് അതിവേഗത്തിൽ വരുന്ന സ്ഥലങ്ങളിൽ ഫീൽഡ് ചെയ്യാൻ ധവാന് പ്രയാസമായിരിക്കും. ഫീല്‍ഡില്‍ പന്തെറിയുന്നതിന് പ്രശ്‌നമുണ്ടാകില്ല. പക്ഷേ പന്ത് പിടിക്കാന്‍ പ്രയാസമുണ്ടാകും. പ്രത്യേകിച്ചും ധവാന്‍ ഒരു സ്ലിപ്പ് ഫീല്‍ഡര്‍ ആയതിനാല്‍. ഇത് വീണ്ടും പരുക്കേൽക്കാൻ കാരണമാവും. ഒരാഴ്ച കഴിയാതെ ധവാന് കളിക്കാൻ കഴിയുമോയെന്ന് പറയാൻ കഴിയില്ലെന്നും ശ്രീധർ പറഞ്ഞു.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധവാന്റെ പരുക്ക്; ആരാധകരെ നിരാശപ്പെടുത്തുന്ന റിപ്പോര്‍ട്ടുമായി ഫീൽഡിംഗ് കോച്ച്