Webdunia - Bharat's app for daily news and videos

Install App

ടീമിനെ വഞ്ചിച്ചത് ഡിവില്ലിയേഴ്‌സോ ?; താരം വാക്ക് പാലിച്ചില്ലെന്ന് ബോര്‍ഡ് - വിവാദം തുടരുന്നു

Webdunia
വെള്ളി, 7 ജൂണ്‍ 2019 (14:25 IST)
രാജ്യാന്തര ക്രിക്കറ്റിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും ലോകകപ്പ് ടീമിലൂടെ ഒരിക്കൽക്കൂടി രാജ്യാന്തര ക്രിക്കറ്റിലേക്കെത്താൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ് ആഗ്രഹിച്ചു എന്ന വാര്‍ത്ത വിവാദമായതോടെ വിശദീകരണവുമായി ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക.

ഡിവില്ലിയേഴ്‌സിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ കുറ്റബോധമില്ലെന്ന് ടീം സെലക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ ലിന്‍ഡ സോണ്ടി വ്യക്തമാക്കി.

“2018ല്‍ വിരമിക്കല്‍ തീരുമാനം മാറ്റണമെന്ന് ഡിവില്ലിയേഴ്‌സിനോട് ആവശ്യപ്പെട്ടിരുന്നു. ശ്രീലങ്കയോടും പാക്കിസ്ഥാനോടുമുള്ള ടൂര്‍ണമെന്റില്‍ കളിച്ച് സെലക്ഷന്‍ നേടാന്‍ അവസരം നല്‍കാമെന്നും അറിയിച്ചു. പക്ഷേ പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ട്വന്റി-20 ലീഗുകളില്‍ കരാറിലേര്‍പ്പെടുകയായിരുന്നു അദ്ദേഹം ചെയ്‌തത്” - എന്നും  സോണ്ടി പറഞ്ഞു.

അതേസമയം, പുറത്തുവന്ന വാര്‍ത്തകളോട് പ്രതികരിക്കാന്‍ ഡിവില്ലിയേഴ്സ് തയ്യാറായില്ല. ദക്ഷിണാഫ്രിക്കൻ ടീമിനെ പിന്തുണയ്ക്കുന്നതിൽ മാത്രമാണ് തന്റെ ശ്രദ്ധയെന്നാണ് ഇതേക്കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോൾ അദ്ദേഹം മറുപടി നൽകിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments