Webdunia - Bharat's app for daily news and videos

Install App

ഉണ്ണിക്കണ്ണനെ കാണാന്‍ ധോണിയുടെ മകൾ സിവ അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് !; ആകാംക്ഷയില്‍ ആരാധകര്‍

ധോണിയുടെ മകൾക്ക് അന്പലപ്പുഴ ക്ഷേത്രോത്സവത്തിലേക്ക് ക്ഷണം

Webdunia
വെള്ളി, 27 ഒക്‌ടോബര്‍ 2017 (11:49 IST)
മഹേന്ദ്രസിംഗ് ധോണിയുടെ മകൾ സിവയ്ക്ക് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നടക്കുന്ന ക്ഷേത്രോത്സവത്തിലേക്ക് ക്ഷണം. അദ്വൈതം എന്ന സിനിമയിലെ ‘അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ’ എന്ന  ഗാനം രണ്ടു വയസുകാരിയായ സിവ ആലപിച്ചത് സമൂഹമാധ്യമങ്ങളിലും മറ്റും വൈറലായിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് ക്ഷേത്രം ഉപദേശകസമിതി സിവയെ ഉത്സവത്തിന് ക്ഷണിക്കാനൊരുങ്ങുന്നത്. 
 
മനോഹരമായ ഗാനാലാപനത്തിന് അഭിനന്ദനം അറിയിച്ചും ഉത്സവത്തിലേക്ക് സിവയെ ക്ഷണിച്ചുകൊണ്ടുമുള്ള കത്ത് എത്രയും പെട്ടെന്ന് ധോണിക്ക് അയക്കുമെന്ന് ക്ഷേത്രന്‍ ഭാരവാഹികൾ അറിയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കൂടി പിന്തുണയോടെയാണ് സിവയെ ക്ഷണിക്കുന്നത്. ജനുവരി മാസത്തിലാണ് അമ്പലപ്പുഴ ക്ഷേത്രത്തിലെ പന്ത്രണ്ടുകളഭം ഉത്സവം നടക്കുന്നത്.
 
സിവ പാടി നടക്കുന്ന പാട്ടില്‍ പറയുന്ന ഉണ്ണിക്കണ്ണനെ കാണാനും അവിടത്തെ പാൽപ്പായസം നുകരാനുമുള്ള അവസരം സിവയ്ക്ക് ഒരുക്കികൊടുക്കണമെന്നാണ് അധികൃതരുടെ ആഗ്രഹം. ലോകത്തിൽ തന്നെ പഠിക്കാൻ ഏറ്റവും പാടുള്ളതെന്ന കരുതപ്പെടുന്ന മലയാളം ഭാഷയിലുള്ള ഒരുഗാനം മലയാളം പോലും അറിയാത്ത സിവ എങ്ങനെ പാടുന്നുവെന്നതും ഏതൊരാളേയും അദ്ഭുതപ്പെടുത്തും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി തിരിച്ചെത്തുന്നു, രഞ്ജി ട്രോഫിയിൽ ബംഗാളിനായി കളിക്കും

ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർമാർക്ക് മുന്നിൽ ഇന്ത്യ തകരും, പരമ്പരയ്ക്ക് മുൻപെ തന്നെ വാക് പോരിന് തുടക്കമിട്ട് മുൻ ഓസീസ് താരം

ഓസ്ട്രേലിയയെ തുരത്തിയെ തീരു, ഇന്ത്യൻ പ്ലാനുകൾ ചോരാതിരിക്കാൻ പെർത്തിലെ സ്റ്റേഡിയം അടച്ചുകെട്ടി പരിശീലനം

സെഞ്ചൂറിയനിലേത് റൺസ് ഒഴുകുന്ന പിച്ച്, അവസാന ടി20യിൽ പിറന്നത് 517 റൺസ്!

അന്ന് 4 റണ്‍സിന് ക്യാച്ച് കൈവിടുമ്പോള്‍ ഇങ്ങനെയൊന്ന് തിസാര പരേര കരുതിയിരിക്കില്ല, രോഹിത്തിന്റെ 264 റണ്‍സ് പിറന്നിട്ട് ഇന്നേക്ക് പത്താണ്ട്

അടുത്ത ലേഖനം
Show comments