Webdunia - Bharat's app for daily news and videos

Install App

Cricket worldcup: ഓസീസിനെതിരെ വിജയം നേടിയിട്ടും പോയിന്റ് പട്ടികയിലെ ടോപ്പ് ഫോറില്‍ ഇന്ത്യയില്ല, വില്ലനായത് റണ്‍റേറ്റ്‌

Webdunia
തിങ്കള്‍, 9 ഒക്‌ടോബര്‍ 2023 (11:51 IST)
ഏകദിന ലോകകപ്പില്‍ കളിച്ച ആദ്യമത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ വിജയിക്കാനായെങ്കിലും പോയന്റ് പട്ടികയില്‍ ടോപ്പ് ഫോറില്‍ ഇടം നേടാനാവാതെ ഇന്ത്യ. നിലവില്‍ എല്ലാ ടീമുകളും ഓരോ റൗണ്ട് മത്സരം പൂര്‍ത്തിയാക്കിയപ്പോള്‍ അഞ്ച് ടീമുകളാണ് ഓരോ മത്സരങ്ങളില്‍ വിജയിച്ചത്. ഇതില്‍ ഏറ്റവും കുറവ് നെറ്റ് റണ്‍റേറ്റ് ഉള്ളത് ഇന്ത്യയ്ക്കാണ്. ഇതാണ് പോയിന്റ് പട്ടികയില്‍ പ്രതിഫലിച്ചത്.
 
ഉദ്ഘാടനമത്സരത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് +2.149 നെറ്റ് റണ്‍റേറ്റുമായി ന്യൂസിലന്‍ഡാണ് പോയന്റ് പട്ടികയില്‍ മുന്നിലുള്ളത്. +2.040 നെറ്റ് റണ്‍റേറ്റുമായി ദക്ഷിണാഫ്രിക്കയാണ് രണ്ടാം സ്ഥാനത്തുള്ളത്. നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത പാകിസ്ഥാനും അഫ്ഗാനിസ്ഥാനെതിരെ നേടിയ വിജയത്തോടെ ബംഗ്ലാദേശുമാണ് മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്. അഞ്ചാമതുള്ള ഇന്ത്യയ്ക്ക് 2 പോയന്റാണ് ഉള്ളതെങ്കിലും +0.883 റണ്‍റേറ്റാണുള്ളത്. ഇതാണ് ഇന്ത്യ അഞ്ചാം സ്ഥാനത്തെയ്ക്ക് പിന്തള്ളപ്പെടാന്‍ ഇടയാക്കിയത്.
 
ഓസ്‌ട്രേലിയ,അഫ്ഗാനിസ്ഥാന്‍,നെതര്‍ലാന്‍ഡ്‌സ്,ശ്രീലങ്ക,ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളാണ് 6 മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളില്‍ ഉള്ളത്. ന്യൂസിലന്‍ഡിനെതിരെയുണ്ടായ വമ്പന്‍ തോല്‍വിയാണ് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ പത്താം സ്ഥാനത്തെയ്‌ക്കെത്തിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments