Webdunia - Bharat's app for daily news and videos

Install App

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്: ക്ഷമയോടെ ബാറ്റ് വീശി കിവീസ്, ഇന്ത്യ പ്രതിരോധത്തില്‍

Webdunia
തിങ്കള്‍, 21 ജൂണ്‍ 2021 (08:14 IST)
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ പ്രതിരോധത്തില്‍. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ നേടിയ 217 റണ്‍സ് പിന്തുടരുന്ന കിവീസ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ശക്തമായ നിലയില്‍. ന്യൂസിലന്‍ഡ് 49 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ് നേടിയിട്ടുണ്ട്. നായകന്‍ കെയ്ന്‍ വില്യംസണ്‍ (12 റണ്‍സ്), റോസ് ടെയ്‌ലര്‍ (പൂജ്യം) എന്നിവരാണ് ക്രീസില്‍. ഓപ്പണര്‍മാരായ ഡെവോന്‍ കോണ്‍വേ (153 പന്തില്‍ 54 റണ്‍സ്) ടോം ലാതം (104 പന്തില്‍ നിന്ന് 30 റണ്‍സ്) എന്നിവര്‍ ന്യൂസിലന്‍ഡിന് മികച്ച തുടക്കമാണ് നല്‍കിയത്. അര്‍ധ സെഞ്ചുറി നേടിയ കോണ്‍വേയെ ഇഷാന്ത് ശര്‍മയും ടോം ലാതത്തെ അശ്വിനും കൂടാരം കയറ്റി. 
 
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 217 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. അഞ്ച് വിക്കറ്റ് പ്രകടനവുമായി തിളങ്ങിയ കിവീസ് താരം കെയ്ല്‍ ജാമിസണ്‍ ആണ് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ മുനയൊടിച്ചത്. വാഗ്നര്‍, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും ടിം സൗത്തി ഒരു വിക്കറ്റും നേടി. രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരെയാണ് ജാമിസണ്‍ പുറത്താക്കിയത്. 
 
അജിങ്ക്യ രഹാനെ (117 പന്തില്‍ നിന്ന് 49), വിരാട് കോലി (132 പന്തില്‍ നിന്ന് 44), രോഹിത് ശര്‍മ (68 പന്തില്‍ 34) എന്നിവരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍മാര്‍. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments