Webdunia - Bharat's app for daily news and videos

Install App

ധോണിക്ക് പകരം ഞാനോ? ഒരിക്കലും സാധ്യമല്ല! - തുറന്നു പറഞ്ഞ് സൂപ്പർതാരം !

ചിപ്പി പീലിപ്പോസ്
വ്യാഴം, 9 ജനുവരി 2020 (13:09 IST)
പരിക്കിൽ നിന്നും മോചിതനായ ഓൺ‌റൌണ്ടർ ഹർദ്ദിക് പാണ്ഡ്യ ടീം ഇന്ത്യയിലേക്ക് തിരിച്ചെത്തുകയാണ്. വരാനിരിക്കുന്ന ന്യൂസിലാന്‍ഡ് പര്യടനത്തിൽ തന്റെ പെർഫോമൻസ് മികച്ചതാക്കി അത്യുഗ്രൻ തിരിച്ച് വരവിനായുള്ള തയ്യാറെടുപ്പിലാണ് പാണ്ഡ്യ. ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ എ ടീമില്‍ താരം ഉള്‍പ്പെട്ടിട്ടുണ്ട്.  
 
ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യക്കു കിരീടമുയര്‍ത്തണമെങ്കില്‍ താരങ്ങളെല്ലാം മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ. അക്കൂട്ടത്തിൽ പാണ്ഡ്യയുമുണ്ട്. പാണ്ഡ്യയിൽ നിന്നും മിന്നും പെർഫോമൻസ് ആണ് ഇന്ത്യൻ ടീം പ്രതീക്ഷിക്കുന്നത്. മാസങ്ങളായി അവധിയിൽ പ്രവേശിച്ച ഇതിഹാസ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണി കളിച്ചില്ലെങ്കില്‍ ലോകകപ്പില്‍ ഫിനിഷറുടെ റോളായിരിക്കും പാണ്ഡ്യയ്ക്ക് ലഭിക്കുക.
 
ധോണി ലോകകപ്പില്‍ കളിച്ചില്ലെങ്കില്‍ ഈ അഭാവം നികത്താന്‍ തനിക്കു ഒരിക്കലും സാധിക്കില്ലെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ഹാര്‍ദിക്. ധോണിക്കു പകരം ഫിനിഷറുടെ റോളില്‍ കളിക്കുകയെന്നതിനെക്കുറിച്ച് താന്‍ ഇതു വരെ ചിന്തിച്ചിട്ടു പോലുമില്ലെന്നും തനിക്ക് അത് അസാധ്യമായ കാര്യമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 
 
ഒക്ടോബറിലാണ് ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് ആരംഭിക്കുന്നത്. പ്രഥമ ടൂര്‍ണമെന്റിലെ ജേതാക്കളായ ഇന്ത്യ രണ്ടാം കിരീടമാണ് ഇത്തവണ സ്വപ്‌നം കാണുന്നത്. ഹർദ്ദികിനു പകരം ശിവം ദുബൈയാണ് നിലവിൽ ഇന്ത്യൻ ടീമിലുള്ളത്. ഹര്‍ദിക് പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്ത് കളിക്കളത്തില്‍ തിരിച്ചെത്തിയാല്‍ ദുബെയ്ക്കു ടീമിലെ സ്ഥാനം നഷ്ടമാവും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments