Webdunia - Bharat's app for daily news and videos

Install App

സെഞ്ച്വറി ഒക്കെ അടിച്ചു, റെക്കോർഡും ഉണ്ടാക്കി, പക്ഷേ... - രോഹിത് പറയുന്നു

അതിന് കഴിഞ്ഞില്ലെന്ന് രോഹിത്

Webdunia
വ്യാഴം, 15 ഫെബ്രുവരി 2018 (10:04 IST)
ദക്ഷണാഫ്രിക്കയ്ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണർമാ‌രുടെ ബാറ്റിൽ നിന്നും പിറന്ന റൺസ് ലക്ഷ്യം കുറിച്ചത് റെക്കോർഡ്. ദക്ഷിണാഫ്രിക്കൻ മണ്ണിൽ കോഹ്‌ലിപ്പട ചരിത്രം കുറിച്ചപ്പോൾ വിമർശകരുടെ വായടഞ്ഞു. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇന്ത്യയുടെ ഹിറ്റ്മാൻ രോഹിത് ശർമ റെക്കോർഡുകൾ സൃഷ്ടിച്ചു. 
 
പോര്‍ട്ട് എലിസബത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് രോഹിത്ത് ശര്‍മ്മ സ്വന്തമാക്കിയത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ റെക്കോഡാണ് രോഹിത്ത് ശര്‍മ്മ സ്വന്തം പേരില്‍ കുറിച്ചത്. പോര്‍ട്ട് എലിസബത്തില്‍ സെഞ്ച്വറി നേടിയ ഏക താരവും രോഹിത്താണ്.
 
സെഞ്ച്വറി അടിച്ചെങ്കിലും അതിന്റെ സന്തോഷമൊന്നും രോഹിതിന്റെ മുഖത്തുണ്ടായില്ല. എന്താണ് കാരണമെന്ന് അറിയാൻ ക്രിക്കറ്റ് പ്രേമികൾ അന്വേഷണവും തുടങ്ങി. അതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍. താന്‍കൂടി ഉള്‍പ്പെട്ട റണ്‍ഔട്ടിലെ നായകന്‍ കോഹ്ലിയും രഹാനെയും പുറത്തായതുകൊണ്ടാണ് സെഞ്ച്വറി ആഘോഷിക്കാത്തത് എന്നാണ് രോഹിത് പറയുന്നത്.
 
രോഹിതും കോഹ്‌ലിയും തമ്മില്‍ കൂട്ടുകെട്ടുണ്ടാക്കി കളിച്ചു വരുന്നതിനിടയിലായി‌രുന്നു കോഹ്ലി ഔട്ട് ആകുന്നത്. രഹാനെ കളിച്ച പന്തില്‍ റണ്ണിനായി ഓടിയെങ്കിലും രോഹിത് ഓടാഞ്ഞത് രഹാനയുടെ റണ്‍ഔട്ടില്‍ കലാശിക്കുകയായിരുന്നു. അതുകൊണ്ടാണ് താന്‍ സെഞ്ച്വറി ആഘോഷത്തില്‍ നിന്നും മാറിനിന്നത് എന്ന് രോഹിത് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments