Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

Akash Madhwal: രോഹിത് ശര്‍മ കണ്ടെത്തിയ മാണിക്യം, ക്രിക്കറ്റിന് വേണ്ടി എഞ്ചിനീയറിങ് പുല്ലുപോലെ വലിച്ചെറിഞ്ഞു; റിഷഭ് പന്തിന്റെ സുഹൃത്തായ ആകാശ് മദ്‌വാളിനെ കുറിച്ച് അറിയാം

മദ്‌വാളിന്റെ കഴിവ് തിരിച്ചറിഞ്ഞ് അവസരം നല്‍കാന്‍ തീരുമാനിച്ചത് മുംബൈ നായകന്‍ രോഹിത് ശര്‍മയാണ്

Akash Madhwal: രോഹിത് ശര്‍മ കണ്ടെത്തിയ മാണിക്യം, ക്രിക്കറ്റിന് വേണ്ടി എഞ്ചിനീയറിങ് പുല്ലുപോലെ വലിച്ചെറിഞ്ഞു; റിഷഭ് പന്തിന്റെ സുഹൃത്തായ ആകാശ് മദ്‌വാളിനെ കുറിച്ച് അറിയാം
, വ്യാഴം, 25 മെയ് 2023 (08:47 IST)
Akash Madhwal: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ എലിമിനേറ്ററില്‍ 81 റണ്‍സിന് തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ ഫൈനലിലേക്ക് ഒരുപടി കൂടി അടുത്തിരിക്കുകയാണ്. 29 കാരനായ ആകാശ് മദ്‌വാളിന്റെ കിടിലന്‍ പ്രകടനമാണ് മുംബൈക്ക് അനായാസ വിജയം സമ്മാനിച്ചത്. 3.3 ഓവറില്‍ വെറും അഞ്ച് റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ മദ്‌വാള്‍ വീഴ്ത്തി. ജസ്പ്രീത് ബുംറയുടെ അസാന്നിധ്യത്തിലും ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് യൂണിറ്റിന് നെടുംതൂണ്‍ ആയത് മദ്‌വാള്‍ ആണ്. ടെന്നീസ് ബോള്‍ ക്രിക്കറ്റ് മാത്രം കളിച്ചുനടന്നിരുന്ന പയ്യന്‍ ചുരുങ്ങിയ കാലംകൊണ്ടാണ് ഐപിഎല്ലിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസിയുടെ കുന്തമുനയായത്. 
 
ഉത്തരാഖണ്ഡ് സ്വദേശിയാണ് മദ്‌വാള്‍. എഞ്ചിനീയറിങ് പഠനം പൂര്‍ത്തിയാക്കിയെങ്കിലും കുട്ടിക്കാലം മുതല്‍ മനസ്സില്‍ കൊണ്ടുനടന്ന ക്രിക്കറ്റ് ഉപേക്ഷിക്കാന്‍ മദ്‌വാള്‍ തയ്യാറായില്ല. ക്രിക്കറ്റിന് വേണ്ടി എഞ്ചിനീയറിങ് ജോലി പോലും മദ്‌വാള്‍ വേണ്ടെന്നുവച്ചു. ടെന്നീസ് ബോള്‍ ക്രിക്കറ്റില്‍ മാത്രം പരിശീലനം നടത്തുകയായിരുന്നു മദ്‌വാള്‍. റെഡ് ബോള്‍ ക്രിക്കറ്റില്‍ അവസരം ലഭിക്കുന്നത് പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. 
 
2019 ല്‍ ഉത്തരാഖണ്ഡ് ക്രിക്കറ്റ് കോച്ച് വസീം ജാഫറുടെ ശ്രദ്ധയില്‍പ്പെട്ടതിനു ശേഷമാണ് മദ്‌വാളിന്റെ കരിയറില്‍ നിര്‍ണായക മാറ്റങ്ങള്‍ ഉണ്ടായി തുടങ്ങിയത്. പിന്നീട് റെഡ് ബോള്‍ പരിശീലനം ആരംഭിച്ചു. 2022 ല്‍ സൂര്യകുമാര്‍ യാദവിന് പരുക്ക് പറ്റിയപ്പോള്‍ പകരക്കാരനായി മദ്‌വാള്‍ മുംബൈ ഇന്ത്യന്‍സിലെത്തി. അതിനു മുന്‍പ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നെറ്റ് ബൗളര്‍ ആയിരുന്നു മദ്‌വാള്‍. താരത്തിന്റെ കഴിവ് തിരിച്ചറിയാനോ ആവശ്യമായ പിന്തുണ നല്‍കാനോ അന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഫ്രാഞ്ചൈസിക്ക് സാധിച്ചില്ല. 
 
മദ്‌വാളിന്റെ കഴിവ് തിരിച്ചറിഞ്ഞ് അവസരം നല്‍കാന്‍ തീരുമാനിച്ചത് മുംബൈ നായകന്‍ രോഹിത് ശര്‍മയാണ്. ജോഫ്ര ആര്‍ച്ചറിന് പകരക്കാരന്‍ എന്ന നിലയിലാണ് മദ്‌വാളിന് രോഹിത് ആദ്യം അവസരം നല്‍കുന്നത്. ടീമിന് വേണ്ടി പലതും ചെയ്യാന്‍ മദ്‌വാളിന് സാധിക്കുമെന്ന് രോഹിത് ഉറച്ചുവിശ്വസിച്ചു. യുവതാരത്തിനു ആവശ്യമായ പിന്തുണയും നല്‍കി. 
 
ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തുമായി മദ്‌വാളിന് വളരെ അടുത്ത ബന്ധമുണ്ട്. ഇരുവരും ഉത്തരാഖണ്ഡില്‍ നിന്നുള്ളവരാണ്. പന്തിന്റെ പരിശീലകന്‍ അവ്തര്‍ സിങ് തന്നെയാണ് മദ്‌വാളിനെയും പരിശീലിപ്പിച്ചിരുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Lucknow Super Giants: തുടര്‍ച്ചയായ രണ്ടാം സീസണിലും ലഖ്‌നൗ എലിമിനേറ്ററില്‍ പുറത്ത്