Select Your Language

Notifications

webdunia
webdunia
webdunia
webdunia

Dhoni: ഇന്ത്യൻ പ്രീമിയർ ലീഗ് സംഘടിപ്പിച്ചിരിക്കുന്നത് തന്നെ ധോനിക്ക് വേണ്ടിയാണ്: ആകാശ് ചോപ്ര

Dhoni: ഇന്ത്യൻ പ്രീമിയർ ലീഗ് സംഘടിപ്പിച്ചിരിക്കുന്നത് തന്നെ ധോനിക്ക് വേണ്ടിയാണ്: ആകാശ് ചോപ്ര
, ബുധന്‍, 24 മെയ് 2023 (17:13 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സംഘടിപ്പിച്ചിരിക്കുന്നത് തന്നെ ധോനിക്ക് വേണ്ടിയാണെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഐപിഎല്‍ ക്വാളിഫയിംഗ് റൗണ്ടില്‍ ഗുജറാത്തിനെ പരാജയപ്പെടുത്തി ചെന്നൈ ഫൈനല്‍ യോഗ്യത നേടിയതിന് പിന്നാലെയാണ് ധോനിയെ പ്രശംസിച്ച് കൊണ്ട് ചോപ്ര രംഗത്ത് വന്നത്. ചെന്നൈ അത്ഭുതകരമായ പ്രകടനമാണ് കാഴ്ചവെച്ചത്. 14 വര്‍ഷമായി അവര്‍ ഐപിഎല്‍ കളിക്കുന്നു. അതില്‍ 10 ഫൈനലുകള്‍, നാല് ട്രോഫി. ഐപിഎല്ലിലെ പി എന്നാല്‍ (മഞ്ഞ) എന്നാണ് തോന്നുന്നത്. എം എസ് ധോനിയുടെ മാജിക്കാണ് ചെന്നൈയെ മുന്നൊട്ട് നയിക്കുന്നത്. ആകാശ് ചോപ്ര പറഞ്ഞു.
 
ഈ ടീം വ്യത്യസ്തമാണ്. മഹിയുടെ മാജിക്കും വ്യത്യസ്തമാണ്. ഇത്തവണ ടൂര്‍ണമെന്റ് സംഘടിപ്പിക്കപ്പെട്ടത് തന്നെ ധോനിയ്ക്ക് വേണ്ടിയാണെന്ന് തോന്നുന്നു. കഴിഞ്ഞ തവണ ഒമ്പതാം സ്ഥാനത്തായ്‌രുന്നു ചെന്നൈ. ഈ വര്‍ഷം ലീഗില്‍ രണ്ടാം സ്ഥാനക്കാരായാണ് പ്ലേ ഓഫിലെത്തിയത്. ഇപ്പോളിതാ ഫൈനലിലും എത്തിയിരിക്കുന്നു. ആകാശ് ചോപ്ര പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

IPL 2023 Eliminator : തോറ്റാൽ ഐപിഎല്ലിൽ നിന്നും പുറത്തേക്ക്, ലഖ്നൗവും മുംബൈയും തമ്മിൽ ഇന്ന് ജീവന്മരണ പോരാട്ടം