Webdunia - Bharat's app for daily news and videos

Install App

കഴിവുള്ളവന്‍ രോഹിത് ശര്‍മയാണ്, കോഹ്‌ലിയല്ല - ആഞ്ഞടിച്ച് ഹര്‍ഭജന്‍ !

Webdunia
ശനി, 9 ഫെബ്രുവരി 2019 (20:35 IST)
ആരാണ് മികച്ച ബാറ്റ്‌സ്മാന്‍? വിരാട് കോഹ്‌ലിയോ രോഹിത് ശര്‍മയോ? എത്രസമയം വേണമെങ്കിലും പരസ്പരം വാദിക്കാനും തര്‍ക്കിക്കാനും പറ്റിയ വിഷയമാണ് ഇത്. മമ്മൂട്ടിയാണോ മോഹന്‍ലാലാണോ മികച്ച നടന്‍ എന്ന് ചോദിക്കുന്നതുപോലെ.
 
എന്തായാലും സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിംഗ് ഇക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായം വെളിപ്പെടുത്തിയിരിക്കുന്നു. കൂടുതല്‍ കഴിവുള്ളത് രോഹിത് ശര്‍മയ്ക്ക് തന്നെ എന്നാണ് ഹര്‍ഭജന്‍ വ്യക്തമാക്കിയിരിക്കുന്നത്.
 
“കുഴപ്പിക്കുന്ന ഒരു ചോദ്യമാണിത്. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും ഉഗ്രന്‍ കളിക്കാരാണ്. ഇരുവരും മാച്ച് വിന്നേഴ്സുമാണ്. അവര്‍ ക്ലാസ് കളിക്കാരാണ്, അവരുടെ കളിയുടെ മഹത്വം അവര്‍ സ്ഥാപിച്ചിട്ടുള്ള റെക്കോര്‍ഡുകളില്‍ നിന്ന് വ്യക്തവുമാണ്. അതിഗംഭീരമായ പ്രതിഭയുള്ള വ്യക്തിയാണ് രോഹിത് ശര്‍മ. കഠിനാധ്വാനം ചെയ്ത് ഏത് തലം വരെയും പോകാന്‍ മടിയില്ലാത്തയാളാണ് വിരാട് കോഹ്‌ലി” - ഹര്‍ഭജന്‍ പറയുന്നു.
 
“ഒരുപക്ഷേ, രോഹിത് ശര്‍മയോളം പ്രതിഭയും കഴിവുമില്ലാത്ത കളിക്കാരനായിരിക്കും കോഹ്‌ലി. പക്ഷേ കോഹ്‌ലിയുടെ കഠിനാധ്വാനവും പാഷനുമാണ് അദ്ദേഹത്തെ ഇന്നത്തെ സ്ഥാനത്ത് എത്തിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ആരാണ് ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍ എന്ന് പറയുക ബുദ്ധിമുട്ടാണ്.  രണ്ടുപേരും ഇന്ത്യയ്ക്ക് വേണ്ടിയാണ് കളിക്കുന്നത് എന്നതാണ് പ്രധാനം” - ഹര്‍ഭജന്‍ വ്യക്തമാക്കി. 
 
ട്വന്‍റി20യില്‍ 100 സിക്സറുകള്‍ അടിച്ച ഏക ഇന്ത്യന്‍ ബാറ്റ്സ്‌മാന്‍ രോഹിത് ശര്‍മയാണ്. ട്വന്‍റി20യില്‍ നാല് സെഞ്ച്വറി സ്വന്തം പേരില്‍ കുറിച്ച ലോകത്തിലെ ഏക ബാറ്റ്‌സ്മാനും ഹിറ്റ്‌മാന്‍ തന്നെയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments