ചെയ്ഞ്ചില്ല, ബാബർ അസം വീണ്ടും പൂജ്യത്തിന് പുറത്ത്, പാകിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിൽ വെസ്റ്റിൻഡീസിന് ജയം
മഴയെ തുടര്‍ന്ന് 37 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഡിആര്‍എസ് നിയമപ്രകാരം അഞ്ച് വിക്കറ്റിനാണ് വെസ്റ്റിന്‍ഡീസിന്റെ വിജയം.
പാകിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിന് വിജയം. മഴയെ തുടര്‍ന്ന് 37 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഡിആര്‍എസ് നിയമപ്രകാരം അഞ്ച് വിക്കറ്റിനാണ് വെസ്റ്റിന്‍ഡീസിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 37 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് നേടിയത്. 36 റണ്‍സുമായി പുറത്താകാതെ നിന്ന ഹസന്‍ നവാസാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസ് 33.2 ഓവറില്‍ 5 വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
മത്സരത്തില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വെസ്റ്റിന്‍ഡീസിന് തുടക്കത്തില്‍ തന്നെ 2 വിക്കറ്റുകള്‍ നഷ്ടമായി. 3 വിക്കറ്റിന് 48 റണ്‍സ് എന്ന നിലയില്‍ നിന്ന വെസ്റ്റിന്‍ഡീസിനെ ഷായ് ഹോപ്പ്(32), ഷെഫാനെ റുതര്‍ഫോര്‍ഡ്(45) എന്നിവര്‍ ചേര്‍ന്ന സഖ്യമാണ് കരകയറ്റിയത്.ഇവര്‍ രണ്ടുപേരും പുറത്തായെങ്കിലും 49 റണ്‍സുമായി റോസ്റ്റണ്‍ ചെയ്‌സും 26 റണ്‍സുമായി ജസ്റ്റിന്‍ ഗ്രീവ്‌സും വെസ്റ്റിന്‍ഡീസിനെ വിജയത്തിലെത്തിച്ചു. അതേസമയം പാക് നിരയില്‍ സൂപ്പര്‍ താരം ബാബര്‍ അസമിന് ഈ മത്സരത്തിലും തിളങ്ങാനായില്ല. നേരിട്ട മൂന്നാം പന്തില്‍ തന്നെ താരം പൂജ്യനായി മടങ്ങുകയായിരുന്നു.