Webdunia - Bharat's app for daily news and videos

Install App

ജയ്സ്വാൾ ഇന്ന് അരങ്ങേറും, ഇഷാന് വിശ്രമം? സഞ്ജു തുടരും: തോൽവിയിൽ പകരം ചോദിക്കാൻ ഇന്ത്യ

Webdunia
ഞായര്‍, 6 ഓഗസ്റ്റ് 2023 (14:32 IST)
ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള രണ്ടാം ടി20 പോരാട്ടം ഇന്ന്. ആദ്യ മത്സരത്തിലെ അപ്രതീക്ഷിത തോല്‍വിക്ക് പകരം ചോദിക്കാന്‍ ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ ടീമില്‍ ചില മാറ്റങ്ങള്‍ക്ക് സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ട്. ഓപ്പണര്‍ ഇഷാന്‍ കിഷന് വിശ്രമം നല്‍കി യുവതാരം യശ്വസി ജയ്‌സ്വാളിന് ഇന്ത്യ ഇന്ന് അവസരം നല്‍കിയേക്കും. സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി തുടരും.
 
അതേസമയം ടി20 സ്‌പെഷ്യലിസ്റ്റ് സൂര്യകുമാര്‍ യാദവ് ഫോമിലേയ്ക്ക് ഉയരാത്തത് ടീമിന് തലവേദനയാണ്. ആദ്യ മത്സരത്തില്‍ തിളങ്ങിയ തിലക് വര്‍മ, മുകേഷ് കുമാര്‍ എന്നിവര്‍ ടീമില്‍ തുടരും. അതേസമയം നിക്കോളാസ് പുറാന്‍,റോവ്മന്‍ പവല്‍,ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, കെയ്ല്‍ മെയേഴ്‌സ് എന്നിവരടങ്ങുന്ന വിന്‍ഡീസ് നിര ശക്തമാണ്. ടി20യ്ക്ക് പറ്റിയ ഒരുകൂട്ടം താരങ്ങളുടെ സാന്നിധ്യമാണ് ടീമിന് ശക്തി നല്‍കുന്നത്. എന്നാല്‍ ആദ്യ മത്സരത്തില്‍ കൈയ്യിലിരുന്ന മത്സരമാണ് ഇന്ത്യ കൈവിട്ടത്. അതിനാല്‍ തന്നെ മികച്ച പ്രകടനത്തോടെ പരമ്പരയില്‍ തിരിച്ചെത്താനാകും ഇന്ത്യ ലക്ഷ്യമിടുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി തിരിച്ചെത്തുന്നു, രഞ്ജി ട്രോഫിയിൽ ബംഗാളിനായി കളിക്കും

ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർമാർക്ക് മുന്നിൽ ഇന്ത്യ തകരും, പരമ്പരയ്ക്ക് മുൻപെ തന്നെ വാക് പോരിന് തുടക്കമിട്ട് മുൻ ഓസീസ് താരം

ഓസ്ട്രേലിയയെ തുരത്തിയെ തീരു, ഇന്ത്യൻ പ്ലാനുകൾ ചോരാതിരിക്കാൻ പെർത്തിലെ സ്റ്റേഡിയം അടച്ചുകെട്ടി പരിശീലനം

സെഞ്ചൂറിയനിലേത് റൺസ് ഒഴുകുന്ന പിച്ച്, അവസാന ടി20യിൽ പിറന്നത് 517 റൺസ്!

അന്ന് 4 റണ്‍സിന് ക്യാച്ച് കൈവിടുമ്പോള്‍ ഇങ്ങനെയൊന്ന് തിസാര പരേര കരുതിയിരിക്കില്ല, രോഹിത്തിന്റെ 264 റണ്‍സ് പിറന്നിട്ട് ഇന്നേക്ക് പത്താണ്ട്

അടുത്ത ലേഖനം
Show comments