Webdunia - Bharat's app for daily news and videos

Install App

ഡേവിഡ് വാർണർ പുറത്തേക്ക്, അടിമുടി മാറ്റത്തിനൊരുങ്ങി സൺറൈസേഴ്‌സ്: ആരാധക രോഷം

Webdunia
വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (16:52 IST)
അടുത്ത താരലേലത്തിന് മുൻപ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്ഡേവിഡ് വാര്‍ണറെ ഒഴിവാക്കുമെന്ന് സൂചന. നായകൻ കെയ്‌ൻ വില്യംസണിനെയും റാഷിദ് ഖാനെയും മാത്രം നിലനിർത്തികൊണ്ട് വമ്പൻ അഴിച്ചുപണിക്കാണ് ടീം ഒരുങ്ങുന്നത്.
 
അതേസമയം ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ ഡേവിഡ് വാർണറെ പുറത്താക്കുന്നതിൽ വലിയ ആരാധക രോഷമാണ് ഉണ്ടാകുന്നത്.തുടര്‍ച്ചയായി ഏഴ് ഐപിഎല്‍ സീസണുകളില്‍ 400ലധികം റണ്‍സ് നേടിയ വാർണർ ഐപിഎൽ കിരീടം നേടിയ എസ്ആർഎച്ച് ടീമിന്റെ നായകനുമായിരുന്നു. മൂന്ന് സീസണുകളിൽ ഓറഞ്ച് ക്യാപ് നേടിയിട്ടുള്ള വാർണറെ നായകസ്ഥാനത്ത് നിന്നും പുറത്താക്കിയതിന് പുറമെ ടീമിൽ നിന്നും ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ ആരാധകരുടെ ഭാഗത്ത് നിന്നും വലിയ പ്രതിഷേധമുണ്ട്.
 
എങ്കിലും നീക്കവുമായി ഹൈദരാബാദ് മുന്നോട്ട് പോകുമെന്നാണ് സൂചന.യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്ന കോച്ച് ട്രെവര്‍ ബെയ്‌ലിസിന്റെ വാക്കുകൾ ഹൈദരാബാദിൽ നിന്നുമുള്ള വാർണറുടെ പുറത്താകലിനെയാണ് സൂചിപ്പിക്കുന്നതെന്നാണ് ക്രിക്കറ്റ് ലോകം കരുതുന്നത്. ഹൈദരാബാദ് വാർണറെ കൈവിടുകയാണെങ്കിൽ സൂപ്പർ താരത്തെ ഏത് ടീം നോട്ടമിടും എന്നും ആരാധകർ ഉറ്റുനോക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്ത് സംഭവിക്കുമെന്ന് അറിയില്ല, താരലേലത്തിൽ സിഎസ്‌കെ തന്നെ വാങ്ങുമെന്ന് പ്രതീക്ഷ: ദീപക് ചാഹർ

പാകിസ്ഥാന്‍ വെറുതെ ബഹളം വെച്ചിട്ടെന്താ.. ഹൈബ്രിഡ് മോഡല്‍ നിരസിച്ചാല്‍ ടൂര്‍ണമെന്റ് ദക്ഷിണാഫ്രിക്കയിലേക്ക്

പുതിയൊരു തുടക്കം വേണം, കൂടുതൽ സ്വാതന്ത്രവും, ലഖ്നൗ വിട്ടതിന് ശേഷം ആദ്യപ്രതികരണവുമായി കെ എൽ രാഹുൽ

8 സെഞ്ചുറികള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെയും ബാബറിനെയും വിരാടിനെയും പിന്നിലാക്കി അഫ്ഗാന്റെ ഗുര്‍ബാസ്

ഓസ്ട്രേലിയയെ പാകിസ്ഥാൻ പറപ്പിക്കുമ്പോൾ കമ്മിൻസ് ഉണ്ടായിരുന്നത് കോൾഡ് പ്ലേ കോൺസെർട്ടിൽ, നിർത്തി പൊരിച്ച് ഓസീസ് മാധ്യമങ്ങൾ

അടുത്ത ലേഖനം
Show comments