Webdunia - Bharat's app for daily news and videos

Install App

ഡാന്‍‌സ് കളിച്ചു, പിന്നെ വെല്ലുവിച്ചു; ഡിവില്ലിയേഴ്‌സും അയ്യരും വെറുതെയിരിക്കുമോ ? - കയ്യടി നേടി വിരാട്

Webdunia
വ്യാഴം, 23 മെയ് 2019 (17:58 IST)
ക്രിക്കറ്റില്‍ മാത്രമല്ല പാട്ടിലും അതിലുപരി ഡാന്‍‌സിലും താനൊട്ടും മോശമല്ലെന്ന് തെളിയിച്ചിട്ടുണ്ട് വിരാട് കോഹ്‌ലി. ഇന്ത്യന്‍ ക്യാപ്‌റ്റന്റെ ചുവടുകള്‍ അനുകരിച്ച് സഹതാരങ്ങളും നൃത്തം ചെയ്യുന്നത് പതിവുള്ള കാഴ്‌ചയാണ്.

ഏകദിന ലോകകപ്പ് ആവേശം നിറഞ്ഞു നില്‍ക്കുന്ന ഇംഗ്ലീഷ് മണ്ണിലേക്ക് പറന്നിറങ്ങിയ കോഹ്‌ലി ആരാധകര്‍ക്ക് സമ്മാനമായി നല്‍കിയത് ഒരു ഇന്‍സ്‌റ്റഗ്രാം വീഡിയോയാണ്.

ബെസ്‌റ്റ്‌ഫ്രണ്ട് ഫോര്‍‌വര്‍ ചലഞ്ചായിട്ടാണ് ചെറിയ സ്‌റ്റെപ്പുകളുമായി കോഹ്‌ലി എത്തിയത്. ‘യാരി യാ’ എന്ന പഞ്ചാബി പാട്ടിന്റെ താളത്തിനൊപ്പമായിരുന്നു വിരാടിന്റെ ഡാന്‍‌സും വെല്ലുവിളിയും.

തന്റെ നൃത്തച്ചുവടുകളെ തോല്‍പ്പിക്കാന്‍ രണ്ട് സുഹൃത്തുക്കളെ കൂടി കോഹ്‌ലി വെല്ലുവിളിക്കുന്നുണ്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലെ സഹതാരവും മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനുമായ എബി ഡിവില്ലിയേഴ്‌സിനേയും, ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ശ്രേയസ് അയ്യരേയുമാണ് അദ്ദേഹം ചലഞ്ച് ചെയ്യുന്നത്.

തന്നേക്കാള്‍ മികച്ച രീതിയില്‍ നൃത്തം ചെയ്യാന്‍ കഴിയുമെങ്കില്‍ പങ്കെടുക്കാമെന്ന് ആരാധകരോട് വിരാട് പറയുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യന്‍ ക്യാപ്‌റ്റനെ കാണാനുള്ള അവസരമായിരിക്കും ലഭിക്കുക. മൂന്ന് മില്യണ്‍ അളുകളാണ് കോഹ്‌ലിയുടെ വീഡിയോ ഇതുവരെ കണ്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments