Webdunia - Bharat's app for daily news and videos

Install App

ഐപിഎല്ലിലാണോ അതോ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പരിശീലനത്തിലോ? വാർണർക്കെതിരെ വിമർശനം

Webdunia
ഞായര്‍, 2 ഏപ്രില്‍ 2023 (10:55 IST)
ഇന്നലെ ലഖ്നൗ സൂപ്പർ ജയൻ്സിനെതിരെ നടന്ന മത്സരത്തിൽ 50 റൺസിൻ്റെ തോൽവിയാണ് ഡൽഹി ക്യാപ്പിറ്റൽസ് ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത കെയ്ൽ മെയേഴ്സിൻ്റെ തകർപ്പൻ അർധസെഞ്ചുറിയുടെ കരുത്തിൽ 193 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് 143 റൺസ് മാത്രമെ എടുക്കാനായുള്ളു. അഞ്ച് വിക്കറ്റ് നേടികൊണ്ട് മാർക്ക് വുഡാണ് ഡൽഹി ബാറ്റിംഗ് നിരയെ തകർത്തത്.
 
4 ഓവറിൽ 40 റൺസ് നേടികൊണ്ട് ഡൽഹി നന്നായി തുടങ്ങിയെങ്കിലും മാർക്ക് വുഡിൻ്റെ വരവോടെ ഡൽഹി ബാറ്റിംഗ് നിര ചതഞ്ഞരഞ്ഞു. ആദ്യം പൃഥ്വി ഷായെ മടക്കിയ മാർക്ക് വുഡ് തൊട്ടടുത്ത പന്തിൽ മിച്ചൽ മാർഷിനെയും പറഞ്ഞുവിട്ടു. എന്നാൽ ഒരു വശത്ത് വിക്കറ്റുകൾ പോകുമ്പോഴും ഡൽഹി നായകൻ വാർണർ പിടിച്ചുനിന്നു. എന്നാൽ മത്സരത്തിൽ ഏകദിനശൈലിയിൽ ബാറ്റ് വീശിയ വാർണർ 48 പന്തിൽ നിന്നും 56 റൺസ് മാത്രമാണ് നേടിയത്. ഇതോടെ താരത്തിനെതിരായ പരിഹാസങ്ങളും ശക്തമായി.
 
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള തയ്യാറെടുപ്പായാണ് വാർണർ മത്സരത്തെ കണ്ടതെന്നും ടെസ്റ്റ് മത്സരം കളിക്കുന്നത് പോലെയായിരുന്നു  വാർണർ കളിച്ചതെന്നും വിമർശകർ പറയുന്നു. അതേസമയം ലഖ്നൗവിൻ്റെ കൂറ്റൻ സ്കോർ പിന്തുടരുമ്പോൾ പരിചയസമ്പന്നനായ വാർണർ എന്താണ് ഉദ്ദേശിച്ചതെന്ന് അറിയാതെ പരുങ്ങുന്നവരും കുറവല്ല.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments