Webdunia - Bharat's app for daily news and videos

Install App

‘മോദിയ്‌ക്കെങ്ങനെ രാജ്യദ്രോഹികള്‍ക്കൊപ്പം നിന്ന് ഫോട്ടെയെടുക്കാന്‍ കഴിയുന്നു’; പ്രധാനമന്ത്രിയെ കാണാന്‍ എത്തിയ താര ദമ്പതികളെ ട്രോളി സോഷ്യല്‍ മീഡിയ

നരേന്ദ്രമോദി-വിരുഷ്‌ക കൂടിക്കാഴ്ച്ചയെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

Webdunia
വ്യാഴം, 21 ഡിസം‌ബര്‍ 2017 (14:35 IST)
വിരാട് കോഹ്ലിയുടെയും അനുഷ്‌ക ശര്‍മ്മയുടെയും വിവാഹം കഴിഞ്ഞെങ്കിലും ഇന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഈ താര ദമ്പതികള്‍. ഇരുവരും ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചിരുന്നു.
സുഹൃത്തുക്കള്‍ക്കും മറ്റുള്ളവര്‍ക്കുമായി നടത്തുന്ന വിരുന്നിലേക്ക് ക്ഷണിക്കാനെത്തിയതായിരുന്നു ഇവര്‍.
 
എന്നാല്‍ വിരാടിന്റേയും അനുഷ്‌കയുടേയും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയെ സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിരിക്കുകയാണ്. പ്രധാനമന്ത്രിയ്ക്കെപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇവര്‍ക്കെതിരെ പലരും രംഗത്ത് വരികയായിരുന്നു. 
 
ഇന്ത്യ വിട്ട് വിദേശത്ത് വച്ച് വിവാഹം നടത്തിയതിനാല്‍ വിരാടും അനുഷ്‌കയും രാജ്യ ദ്രോഹികളാണെന്ന ബിജെപി എംഎല്‍എയുടെ പ്രസ്താവനയെ ഓര്‍മ്മിപ്പിച്ചാണ് സോഷ്യല്‍ മീഡിയ ട്രോളുകളില്‍ മിക്കതും. ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊഹ്‌ലിയുടെയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മയുടെയും വിവാഹം കഴിഞ്ഞ ആഴ്ചയാണ് നടന്നത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ ഇറ്റലിയില്‍ വെച്ചാണ് വിവാഹം നടന്നത്.
 
ആരാധകരും സുഹൃത്തുക്കളും താരങ്ങളുമടക്കം നിരവധി പേരാണ് ദമ്പതികള്‍ക്ക് ആശംസകളും അഭിനന്ദനങ്ങളുമറിയിച്ച് സന്ദേശങ്ങളുമയച്ചത്. അവർക്കൊപ്പം ബോളിവുഡിലെ ഹോട്ട് പ്രണയജോഡികളായ രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും ചേര്‍ന്ന് ഒരു സെപെഷ്യല്‍ ഗിഫ്റ്റു തന്നെ അയച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments