Webdunia - Bharat's app for daily news and videos

Install App

പല ഇതിഹാസങ്ങളേ‌ക്കാൾ മികവ് അവനുണ്ട്, വേണ്ടത് ഒരൊറ്റ കാര്യം മാത്രം: ശുഭ്‌മാൻ ഗില്ലിനെ പ്രശംസിച്ച് സെവാഗ്

Webdunia
ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (19:26 IST)
ഐപിഎൽ പതിനാലാം സീസണിന്റെ രണ്ടാം പാദത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനായി മികച്ച പ്രകടനം കാഴ്‌ച്ചവെച്ച ഓപ്പണിങ് താരം ശുഭ്‌മാൻ ഗില്ലിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ ഓപ്പണിങ് താരം വിരേന്ദർ സെവാ‌‌ഗ്. ക്രിക്കറ്റിലെ പല ഇതിഹാസതാരങ്ങളേക്കാൾ മികച്ച കളിക്കാരനാണ് ഗില്ലെന്ന് സെവാഗ് പറഞ്ഞു.
 
ആർസി‌ബിക്കെതിരെ 34 പന്തിൽ 48 റൺസ് എടുത്ത ഗില്ലിന്റെ മികവിലായിരുന്നു കൊൽക്കത്ത ഒൻപത് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയത്. ഗില്‍ സ്വാതന്ത്ര്യത്തോടെ ബാറ്റ് വീശണം. എന്താണ് സാഹചര്യമെന്നും എത്ര റൺസ് വേണമെന്നതും അവൻ ചിന്തിക്കേണ്ടതില്ല. ഒൻപത് ബാറ്റ്സ്മാന്മാർ അവന് ശേഷം ക്രീസിലെത്താനുണ്ട്. അതിനാൽ ഒരു ലൂസ് ബോൾ കിട്ടിയാൽ കൂറ്റൻ ഷോട്ടിന് തന്നെ ഗിൽ ശ്രമിക്കണം സെവാഗ് പറഞ്ഞു.
 
പല ഇതിഹാസ താരങ്ങളേക്കാള്‍ പ്രതിഭയുണ്ട് ഗില്ലിന്. മനക്കരുത്താണ് പഴയ താരങ്ങളുടെ വിജയത്തിന് കാരണം. ബാറ്റ്സ്‌മാനായി തിളങ്ങണമെങ്കില്‍ ഗില്‍ അദേഹത്തിന്‍റെ ചിന്തയിലും മാറ്റം കൊണ്ടുവരണം. ടി20 ക്രിക്കറ്റിൽ പന്തിനൊപ്പം റൺസ് കണ്ടെത്തുന്നതിനേക്കാൾ പ്രധാനം ചിന്താശൈലിയാണ്. ക്രീസിലേക്ക് പോവുക, ഹിറ്റ് ചെയ്യാന്‍ തുടങ്ങുക. നന്നായി പന്തില്‍ കണക്‌ട് ചെയ്‌താല്‍ മാച്ച് വിന്നറാകാം. അതിന് കഴിഞ്ഞില്ലെങ്കിലും പ്രശ്‌നമില്ല, മറ്റാരെങ്കിലും ചെയ്‌തുകൊള്ളും.കഴിവിനേക്കാൾ ചിന്താശൈലിയാണ് ടി20 ക്രിക്കറ്റിൽ വിജയിക്കാൻ ആവശ്യം സെവാഗ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments