Webdunia - Bharat's app for daily news and videos

Install App

അവന് ഇതെല്ലാം വെറും തമാശയാണ്; കോഹ്‌ലിയുടെ ഇരട്ട സെഞ്ചുറിയെ പുകഴ്ത്തി മുന്‍ താരം

കോഹ്‌ലിയ്ക്കിത് വെറും തമാശയാണ്; ഇന്ത്യന്‍ നായകന്റെ ഇരട്ട സെഞ്ച്വറിയെ കുറിച്ച് സെവാഗ്

Webdunia
തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (10:04 IST)
ക്രിക്കറ്റിലെ ഒട്ടുമിക്ക ബാറ്റിങ് റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. തുടര്‍ച്ചയായി രണ്ടാമത്തെയും തന്റെ കരിയറിലെ ആറാമത്തെയും ഇരട്ടസെഞ്ചുറിയാണ് കോഹ്‌ലി ഫിറോസ്ഷാ കോട്‌ലയില്‍ സ്വന്തമാക്കിയത്. ഡബിള്‍ സെഞ്ചുറിയില്‍ റെക്കോര്‍ഡിലേക്ക് കുതിക്കുന്ന ഇന്ത്യന്‍ നായകന് ആശംസകളുമായി  മുന്‍ താരങ്ങളായ സെവാഗും ലക്ഷ്മണനും ഹര്‍ഭജന്‍ സിങ്ങുമെല്ലാം രംഗത്തെത്തി.
 
തന്റെ തനതായ ശൈലിയില്‍ തമാശ രൂപത്തിലായിരുന്നു സെവാഗിന്റെ ആശംസ. ‘തമാശയ്ക്കാണ് കോഹ്‌ലി ഡബിള്‍ സെഞ്ചുറികള്‍ അടിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയും കോഹ്‌ലി ഇരട്ട സെഞ്ചുറി നേടിയിരുന്നു. അതിനു ശേഷം സഹീര്‍ ഖാന്റെ വിവാഹാഘോഷത്തില്‍ പങ്കെടുത്ത് മതി മറന്ന് ഡാന്‍സ് കളിക്കുകയും  ചെയ്തു. അതിനുശേഷം തിരിച്ചു വന്ന് വീണ്ടും ഡബിള്‍ സെഞ്ചുറി അടിച്ചിരിക്കുന്നു’ - സെവാഗ് പറഞ്ഞു.
 
സ്റ്റാര്‍സ്പോര്‍ട്സിനായി നടത്തിയ കമന്ററിക്കിടെയായിരുന്നു സെവാഗിന്റെ ഈ വാക്കുകള്‍. ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ചുറികള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡില്‍ സച്ചിനും സെവാഗിനും ഒപ്പമെത്തി നില്‍ക്കുകയാണ് കോഹ്‌ലി. ഇന്ത്യന്‍ നായക സ്ഥാനത്തിരുന്ന് ഏറ്റവും കൂടുതല്‍ ഡബിള്‍ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കിയിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്ത് സംഭവിക്കുമെന്ന് അറിയില്ല, താരലേലത്തിൽ സിഎസ്‌കെ തന്നെ വാങ്ങുമെന്ന് പ്രതീക്ഷ: ദീപക് ചാഹർ

പാകിസ്ഥാന്‍ വെറുതെ ബഹളം വെച്ചിട്ടെന്താ.. ഹൈബ്രിഡ് മോഡല്‍ നിരസിച്ചാല്‍ ടൂര്‍ണമെന്റ് ദക്ഷിണാഫ്രിക്കയിലേക്ക്

പുതിയൊരു തുടക്കം വേണം, കൂടുതൽ സ്വാതന്ത്രവും, ലഖ്നൗ വിട്ടതിന് ശേഷം ആദ്യപ്രതികരണവുമായി കെ എൽ രാഹുൽ

8 സെഞ്ചുറികള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെയും ബാബറിനെയും വിരാടിനെയും പിന്നിലാക്കി അഫ്ഗാന്റെ ഗുര്‍ബാസ്

ഓസ്ട്രേലിയയെ പാകിസ്ഥാൻ പറപ്പിക്കുമ്പോൾ കമ്മിൻസ് ഉണ്ടായിരുന്നത് കോൾഡ് പ്ലേ കോൺസെർട്ടിൽ, നിർത്തി പൊരിച്ച് ഓസീസ് മാധ്യമങ്ങൾ

അടുത്ത ലേഖനം
Show comments