Webdunia - Bharat's app for daily news and videos

Install App

ലങ്കന്‍ മണ്ണില്‍വച്ചു തന്നെ ജയസൂര്യയെ കോഹ്‌ലി വീഴ്‌ത്തി; ധോണിയും വെറുതെയിരുന്നില്ല - റെക്കോര്‍ഡുകള്‍ തകര്‍ന്നുവീണു

ലങ്കന്‍ മണ്ണില്‍വച്ചു തന്നെ ജയസൂര്യയെ കോഹ്‌ലി വീഴ്‌ത്തി; ധോണിയും വെറുതെയിരുന്നില്ല

Webdunia
വ്യാഴം, 31 ഓഗസ്റ്റ് 2017 (19:22 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി റെക്കോര്‍ഡുകള്‍ തിരുത്തി എഴുതുകയാണ്. ശ്രീലങ്കയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ സെഞ്ചുറി നേടിയതോടെ ഏ​ക​ദി​ന ക്രി​ക്ക​റ്റി​ലെ സെ​ഞ്ചു​റി ക​ണ​ക്കി​ൽ മൂ​ന്നാ​മ​നാ​യി വിരാട്.

കരിയറിലെ 29മത് സെ​ഞ്ചു​റി നേടിയ കോഹ്‌ലി ​ശ്രീ​ല​ങ്ക​യു​ടെ വെടിക്കെട്ട് ബാറ്റ്‌സ്‌മാന്‍ സ​ന​ത് ജ​യ​സൂ​ര്യ​യെ പിന്നിലാക്കിയിരിക്കുകയാണ്. 193 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നാ​ണ് കോഹ്‌ലി 29 ​സെ​ഞ്ചു​റി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

കോഹ്‌ലിക്ക് മുമ്പില്‍ ഇനിയുള്ളത് റിക്കി പോണ്ടിംഗും (30സെഞ്ചുറി) ക്രിക്കറ്റ് ഇതിഹാസം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​റും (49സെഞ്ചുറി) മാത്രമാണ്.

375 ഏകദിനങ്ങളില്‍ നിന്നാണ് പോണ്ടിംഗ് ഇത്രയും സെഞ്ചുറികള്‍ നേടിയത്. 463 മത്സരങ്ങളില്‍ നിന്നാണ് സച്ചിന്‍ 49 സെഞ്ചുറികള്‍ കണ്ടെത്തിയത്.

നാ​ലാം ഏ​ക​ദി​ന​ത്തി​ൽ ല​ങ്ക​ൻ ബൗ​ള​ർ​മാ​രെ തല്ലിച്ചതച്ച കോഹ്‌ലി 96 പ​ന്തി​ൽ 131 റ​ണ്‍​സാണ് നേടിയത്.

ഈ മത്സരത്തില്‍ തന്നെ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും മറ്റൊരു ലോക റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. 300മത് മത്സരത്തിനിറങ്ങിയ മഹി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ പുറത്താകാതെ നില്‍ക്കുന്ന താരമെന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments