Webdunia - Bharat's app for daily news and videos

Install App

രോഹിത്തിനും കോലിയ്ക്കും കരിയർ എൻഡ് അടുത്തുതന്നെ, നിർണായക തീരുമാനമെടുക്കാൻ അഗാർക്കർ

Webdunia
ബുധന്‍, 19 ജൂലൈ 2023 (13:02 IST)
ഇന്ത്യന്‍ സീനിയര്‍ താരങ്ങളായ വിരാട് കോലിയുടെയും നായകന്‍ രോഹിത് ശര്‍മയുടെയും ടി20 ക്രിക്കറ്റിലെ ഭാവിയെ പറ്റിയുള്ള നിര്‍ണായകമായ തീരുമാനങ്ങള്‍ അടുത്ത് തന്നെ സംഭവിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിനെ സംബന്ധിച്ച നിര്‍ണായകമായ ചര്‍ച്ചകള്‍ വെസ്റ്റിന്‍ഡീസ് പര്യടനത്തിനിടെ നിലവിലെ ചീഫ് സെലക്ടറായ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
സീനിയര്‍ താരങ്ങളുമായി വിന്‍ഡീസ് പര്യടനത്തിനിടെ അഗാര്‍ക്കര്‍ ചര്‍ച്ച നടത്തുമെന്നാണ് സൂചന. ഇതോടെ ടി20 ടീമിലെ ഇരുവരുടെയും ഭാവിയെ പറ്റി തീരുമാനം ഉണ്ടായേക്കും. നിലവില്‍ ഏറെ നാളുകളായി ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലാണ് ഇന്ത്യ ടി20 കളിക്കുന്നത്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെയാണ് അഗാര്‍ക്കര്‍ നിര്‍ണായകമായ ചുമതല ഏറ്റെടുത്തിരിക്കുന്നത്. ഇരുവരോടും ടെസ്റ്റിലും ഏകദിനത്തിലുമായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അഗാര്‍ക്കര്‍ ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ടി20 ലോകകപ്പില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ടീമിനെ നയിക്കട്ടെ എന്ന അഭിപ്രായമാണ് ബിസിസിഐയ്ക്കുള്ളത്. ഈ സാഹചര്യത്തിലാണ് ടീമിലെ സീനിയര്‍ താരങ്ങളുമായി അഗാര്‍ക്കര്‍ നിര്‍ണായകമായ കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments