Webdunia - Bharat's app for daily news and videos

Install App

'അത് നോ ബോള്‍ ആയിരുന്നോ?' നിയമനടപടി ആലോചിച്ച് പാക്കിസ്ഥാന്‍; ഇന്ത്യയുടെ വിജയം റദ്ദാക്കുമോ?

20-ാം ഓവറിലെ നാലാം പന്തില്‍ കോലിയായിരുന്നു ക്രീസില്‍

Webdunia
ഞായര്‍, 23 ഒക്‌ടോബര്‍ 2022 (21:00 IST)
ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം വിവാദത്തില്‍. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ അവസാന ഓവറാണ് വിവാദത്തിനു കാരണം. പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് നവാസാണ് അവസാന ഓവര്‍ എറിഞ്ഞത്. ഈ ഓവറില്‍ 16 റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന ഓവറിലെ നാലാം പന്താണ് വിവാദത്തിനു വഴി വെച്ചിരിക്കുന്നത്. 
 
20-ാം ഓവറിലെ നാലാം പന്തില്‍ കോലിയായിരുന്നു ക്രീസില്‍. മുഹമ്മദ് നവാസ് എറിഞ്ഞ ഫുള്‍ ടോസ് കോലി സിക്‌സര്‍ പറത്തി. ഈ പന്ത് അംപയര്‍ നോ ബോള്‍ വിളിച്ചതാണ് പാക്കിസ്ഥാന്‍ ആരാധകരെയും പാക് താരങ്ങളെയും പ്രകോപിപ്പിച്ചത്. അരക്കെട്ടിനു മുകളിലേക്ക് പന്ത് വന്നപ്പോള്‍ കോലി നോ ബോളിനായി അപ്പീല്‍ ചെയ്യുകയായിരുന്നു. കോലി അപ്പീല്‍ ചെയ്തതിനു പിന്നാലെയാണ് അംപയര്‍ നോ ബോള്‍ വിളിച്ചത്. 
 
ഈ ബോള്‍ നോ ബോള്‍ അല്ലെന്നാണ് പാക്കിസ്ഥാന്‍ താരങ്ങള്‍ പറയുന്നത്. കോലി ക്രീസിനു പുറത്തായിരുന്നെന്നും പന്ത് അരക്കെട്ടിനു താഴേക്ക് പോകുകയായിരുന്നെന്നുമാണ് ആരാധകര്‍ പറയുന്നത്. കോലി അപ്പീല്‍ ചെയ്തതുകൊണ്ട് മാത്രമാണ് അംപയര്‍ നോ ബോള്‍ വിളിച്ചതെന്ന് വിമര്‍ശനം ഉണ്ട്. 
 
ഈ നോ ബോളിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം പാക്കിസ്ഥാന്‍ ആലോചിക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയുടെ വിജയം റദ്ദാക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments