Webdunia - Bharat's app for daily news and videos

Install App

ബുദ്ധിയും വെളിവുമില്ലാത്ത വ്യക്തിയായിരുന്നു ഞാന്‍, എല്ലാം മാറ്റിമറിച്ചത് അവളാണ് - കോഹ്‌ലി

ബുദ്ധിയും വെളിവുമില്ലാത്ത വ്യക്തിയായിരുന്നു ഞാന്‍, എല്ലാം മാറ്റിമറിച്ചത് അവളാണ് - കോഹ്‌ലി

Webdunia
ശനി, 4 നവം‌ബര്‍ 2017 (16:51 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയും തമ്മിലുള്ള പ്രണയം വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇരുവരുടെയും വിവാഹം ഡിസംബറില്‍ നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ തന്റെ പ്രണയിനിയെ പുകഴ്‌ത്തി വിരാട് രംഗത്തുവന്നു.

'ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ്' എന്ന പരിപാടിയാലാണ് അനുഷ്‌ക തന്റെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് കോഹ്‌ലി മനസ് തുറന്നത്.

“ എന്റെ ജീവിതത്തിലേക്ക് അനുഷ്‌ക കടന്നുവന്നത് ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. എനിക്ക് അങ്ങനെ വിശ്വസിക്കാന്‍ നിരവധി കാരണങ്ങളുണ്ട്. ഒരു നല്ല മനുഷ്യനാക്കി എന്നെ തീര്‍ത്തത് അവളാണ്. നാല് വര്‍ഷമായി കൂടെയുള്ള അവള്‍ എന്റെ സ്വഭാവ രൂപീകരണത്തില്‍ വരെ ശ്രദ്ധകാണിക്കുന്നുണ്ട്. മറ്റുള്ളവരോട് നല്ല രീതിയില്‍ പെരുമാറാനും, ദേഷ്യം അടക്കാന്‍ പഠിപ്പിച്ചതും അനുഷ്‌കയാണ് ” - എന്നും കോഹ്‌ലി പറഞ്ഞു.

എന്റെ കഴിവുകള്‍ ഞാന്‍ തിരിച്ചറിഞ്ഞത് അവളുടെ സാമിപ്യം കൊണ്ടുമാത്രമാണ്. ക്രിക്കറ്റില്‍ തിരിച്ചടികള്‍ ഉണ്ടായപ്പോള്‍ കൂടെ നിന്ന് പിന്തുണ നല്‍കാന്‍ അവള്‍ക്ക് സാധിച്ചു. ഞാന്‍ മികച്ച ക്രിക്കറ്റ് പുറത്തെടുക്കാന്‍ പരാജയപ്പെടുമ്പോള്‍ ചിലര്‍ അവളെ കുറ്റപ്പെടുത്തുന്നുണ്ട്. ഞങ്ങളുടെ ബന്ധം ഇഷ്‌ടപ്പെടാത്തവരാണ് ഇക്കൂട്ടര്‍. ഇന്റെ മോശം പ്രകടനത്തില്‍ അവളെ കുറ്റപ്പെടുത്തുന്നത് എന്ത് അടിസ്ഥാനത്തിലാണ് ”- എന്നും കോഹ്‌ലി ചോദിക്കുന്നു.

ബുദ്ധിയും വെളിവുമില്ലാത്ത ഒരാളായിരുന്നു ഞാന്‍. എന്നെ ജീവിതത്തെ മാറ്റിമറിച്ചത് അനുഷ്‌കയാണെന്നതില്‍ സംശയമില്ല. കരിയറിന്റെ തുടക്കത്തില്‍ അവള്‍ക്കും ഏറെ തിരിച്ചടികള്‍ നേരിടേണ്ടിവന്നിട്ടുണ്ടെന്നും കോഹ്‌ലി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments