Webdunia - Bharat's app for daily news and videos

Install App

അടപ്രഥമന്‍ പായസം കുടിച്ച് വിരാട് കോലി, ഇന്ത്യന്‍ താരങ്ങള്‍ക്ക് 21 തരം വിഭവങ്ങളുമായി ഓണസദ്യ; വയറും മനസും നിറച്ച് 'തറവാട്'

Webdunia
തിങ്കള്‍, 23 ഓഗസ്റ്റ് 2021 (12:27 IST)
ഇംഗ്ലണ്ടില്‍ ഓണസദ്യ കഴിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങള്‍. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ടീം. അതിനിടയിലാണ് ലീഡ്‌സിലെ 'തറവാട്' കേരള റസ്‌റ്റോറന്റില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായി ഗംഭീര ഓണസദ്യ ഒരുക്കിയത്. മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി, ക്യാപ്റ്റന്‍ വിരാട് കോലി, ഭാര്യ അനുഷ്‌ക ശര്‍മ എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ ടീമിലെ മറ്റ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുമടക്കം 65 പേരാണ് എത്തിയതെന്ന് റസ്‌റ്റോറന്റ് ഉടമകളിലൊരാളായ പാലാ ചക്കാമ്പുഴ വട്ടങ്കിയില്‍ സിബി ജോസ് പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
21 തരം വിഭവങ്ങള്‍ അടങ്ങിയതായിരുന്നു താരങ്ങളുടെ ഓണസദ്യ. അടപ്രഥമന്‍ പായസമായിരുന്നു പ്രധാന ആകര്‍ഷണം. അടപ്രഥമന്‍ കൂടാതെ പരിപ്പും പയറും ചേര്‍ത്ത് ഒരു പായസവും ഉണ്ടായിരുന്നു. പ്രദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെ എത്തിയ ടീം അംഗങ്ങള്‍ റസ്റ്റോറന്റില്‍ രണ്ടു മണിക്കൂറോളം ചെലവഴിച്ചാണ് മടങ്ങിയത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Ind vs Ban: സ്റ്റമ്പുകൾ കാറ്റിൽ പറത്തി ബുമ്ര, ബംഗ്ലാദേശിനെതിരെ മെരുക്കി ഇന്ത്യ, കൂറ്റന്‍ ലീഡ്

തലയിരിക്കുമ്പോൾ കൂടുതൽ ആടാൻ നിൽക്കരുത്, ഇംഗ്ലണ്ടിനെതിരെ കൂറ്റൻ വിജയവുമായി ഓസ്ട്രേലിയ

ടെസ്റ്റിൽ ധോനിയ്ക്കാകെയുള്ളത് ആറ് സെഞ്ചുറികൾ, ഒപ്പമെത്താൻ അശ്വിന് വേണ്ടിവന്നത് 142 ഇന്നിങ്ങ്സുകൾ മാത്രം

30ൽ അധികം തവണ അഞ്ച് വിക്കറ്റ് നേട്ടം. 20ൽ കൂടുതൽ 50+ സ്കോറുകൾ, ടെസ്റ്റിലെ അപൂർവ നേട്ടം സ്വന്തമാക്കി അശ്വിൻ

സഞ്ജുവിന്റെ സെഞ്ചുറി തിളക്കത്തില്‍ ഇന്ത്യ ഡി ശക്തമായ നിലയില്‍; സ്‌കോര്‍ കാര്‍ഡ് ഇങ്ങനെ

അടുത്ത ലേഖനം
Show comments