Webdunia - Bharat's app for daily news and videos

Install App

ഇന്ത്യ എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നു, ഡിക്ലയര്‍ ചെയ്തത് ജയം ഉറപ്പിച്ച് തന്നെ; അടുത്ത 60 ഓവര്‍ ഇംഗ്ലണ്ടിന് നരകതുല്യമായി തോന്നണമെന്ന് വിരാട് കോലിയുടെ ഉപദേശം (വീഡിയോ)

Webdunia
ചൊവ്വ, 17 ഓഗസ്റ്റ് 2021 (15:12 IST)
ലോര്‍ഡ്‌സ് ടെസ്റ്റിന്റെ അവസാന ദിനം രണ്ടുംകല്‍പ്പിച്ചാണ് ഇന്ത്യ കളത്തിലിറങ്ങിയത്. വാലറ്റത്ത് ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും നടത്തിയ രക്ഷാപ്രവര്‍ത്തനം ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളെയെല്ലാം ബൗണ്ടറിക്ക് പുറത്തേക്ക് അടിച്ചുപായിച്ചു. എന്നാല്‍, അതൊരു തുടക്കം മാത്രമായിരുന്നു.

രണ്ടാം ഇന്നിങ്‌സ് 298/8 എന്ന നിലയില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്യുമെന്ന് അധികം ആരും പ്രതീക്ഷിച്ച് കാണില്ല. എന്നാല്‍, ലോര്‍ഡ്‌സില്‍ ജയം വേണമെന്ന വാശി നായകന്‍ വിരാട് കോലിക്കുണ്ടായിരുന്നു. 271 റണ്‍സിന്റെ വിജയലക്ഷ്യം വച്ചുനീട്ടി ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുമ്പോള്‍ തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലായിരുന്നു നായകന്‍ കോലി. 
<

pic.twitter.com/VGpD8Fo3Wa

— pant shirt fc (@pant_fc) August 16, 2021 >അവസാന ദിനം ഇംഗ്ലണ്ടിന് ബാറ്റ് ചെയ്യാന്‍ ഉണ്ടായിരുന്നത് 60 ഓവര്‍. മത്സരം സമനിലയാകുമെന്ന് തോന്നിയ സമയം. എന്നാല്‍, ഇന്ത്യ രണ്ടും കല്‍പ്പിച്ചായിരുന്നു. ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിക്കുന്നതിനു തൊട്ടുമുന്‍പ് കോലി ടീം അംഗങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നമ്മള്‍ എറിയാന്‍ പോകുന്ന 60 ഓവര്‍ നരകതുല്യമായി ഇംഗ്ലണ്ടിന് തോന്നണമെന്നാണ് പേസര്‍മാര്‍ക്കും മറ്റ് ടീം അംഗങ്ങള്‍ക്കും കോലി നല്‍കിയ ഉപദേശം. ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാരെ എങ്ങനെയെല്ലാം പ്രതിരോധത്തിലാക്കാമോ അതെല്ലാം ചെയ്യണമെന്നും കോലി ഉപദേശിച്ചു. ഇന്ത്യന്‍ പേസ് നിര നായകന്റെ വാക്കുകളെ അക്ഷരംപ്രതി അനുസരിച്ചു. 51.5 ഓവറില്‍ 120 റണ്‍സ് ആകുമ്പോഴേക്കും ഇംഗ്ലണ്ടിന്റെ പത്ത് ബാറ്റ്‌സ്മാന്‍മാരും കൂടാരം കയറി. ഇന്ത്യ ഐതിഹാസിക വിജയം സ്വന്തമാക്കുകയും ചെയ്തു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments