Webdunia - Bharat's app for daily news and videos

Install App

എന്തുകൊണ്ട് ഹാർദ്ദിക് പാണ്ഡ്യ ടെസ്റ്റ് ടീമിലില്ല, കാരണം വ്യക്തമാക്കി വിരാട് കോലി

Webdunia
വെള്ളി, 11 ഡിസം‌ബര്‍ 2020 (14:37 IST)
ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരയിലും ടി20 പരമ്പരയിലും ഒരുപോലെ തിളങ്ങിയ താരമാണ് ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യ. ടെസ്റ്റ് പരമ്പരയ്‌ക്കുള്ള അവസാന ഒരുക്കത്തിലാണ് നിലവിൽ ഇന്ത്യൻ ടീം. എന്നാൽ പരിമിത ഓവർ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്‌ച്ചവെക്കുന്ന ഹാർദ്ദിക്കിനെ എന്തുകൊണ്ട് ടെസ്റ്റിൽ കളിപ്പിക്കുന്നില്ല എന്ന ചോദ്യമാണ് ആരാധകർക്കുള്ളത്.
 
പന്തെറിയാൻ സാധിക്കാത്തതാണ് ഹാർദ്ദിക്കിനെ ടെസ്റ്റ് ടീമിൽ പരിഗണിക്കാതിരിക്കാനുള്ള കാരണമെന്നാണ് ഇന്ത്യൻ നായകൻ വിരാട് കോലി പറയുന്നത്. ടെസ്റ്റ് വ്യത്യസ്‌തമായ മത്സരമാണ്. ബൗളിങ് കൂടി ചെയ്യുന്ന ഹാർദ്ദിക്കിനെയാണ് ടീമിന് ആവശ്യം. ഹാർദ്ദിക്കിന്റെ ഓൾറൗണ്ട് മികവ് ടീമിന് കൂടുതൽ സന്തുലനം നൽകും.
 
പഴയപോലെ ഓൾറൗണ്ട് മികവ് പ്രദർശിപ്പിക്കുന്ന ഹാർദ്ദിക്കിനെയാണ് ടീമിനാവശ്യം.പരിമിത ഓവർ ക്രിക്കറ്റിൽ തന്നെ ആറാം ബൗളറുടെ അഭാവം ടീമിനെ ബാധിച്ചെങ്കിലും ഹാർദ്ദിക് പന്തെറിഞ്ഞിരുന്നില്ല. നിലവിൽ ഇന്ത്യൻ നിരയിൽ ബോൾ ചെയ്യുന്ന ബാറ്റ്സ്മാന്മാർ ഇല്ല. പരിക്കേറ്റ രവീന്ദ്ര ജഡേജ ആദ്യമത്സരത്തിൽ കളിക്കില്ല എന്നതും ഇന്ത്യക്ക് തിരിച്ചടിയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒന്ന് വീഴാന്‍ കാത്തിരിക്കുകയായിരുന്നു ?, 2 ഡക്കുകള്‍ക്ക് പിന്നാലെ സഞ്ജുവിന്റെ അച്ഛന്റെ പ്രതികരണം നോര്‍ത്ത് ഇന്ത്യയിലും വൈറല്‍

ടി20യില്‍ അരങ്ങേറി 2 വര്‍ഷം മാത്രം, ബുമ്രയേയും ഭുവിയേയും മറികടന്ന് അര്‍ഷദീപിന്റെ റെക്കോര്‍ഡ് നേട്ടം !

തിലക് ആ മൂന്നാം സ്ഥാനം ചോദിച്ച് വാങ്ങിയതാണ്, ബാറ്റിംഗ് പ്രമോഷനെ പറ്റി സൂര്യകുമാർ

Suryakumar Yadav: സ്വന്തം ക്യാപ്റ്റന്‍സിയില്‍ ശോകം; സൂര്യയുടെ ഫോംഔട്ടിനു കാരണം സമ്മര്‍ദ്ദമോ?

Sanju Samson: രണ്ട് സെഞ്ചുറി നേടിയതല്ലേ, എന്നാ ഇനി രണ്ട് ഡക്ക് ആവാം; നാണക്കേടിന്റെ റെക്കോര്‍ഡിലേക്കുള്ള അകലം കുറച്ച് മലയാളി താരം !

അടുത്ത ലേഖനം
Show comments