Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

Virat Kohli: സച്ചിന്‍ പറഞ്ഞു, കോലി അനുസരിച്ചു ! ഏകദിന സെഞ്ചുറികളുടെ എണ്ണത്തില്‍ 'അര്‍ധ സെഞ്ചുറി'

സച്ചിന്‍ പറഞ്ഞതുപോലെ വെറും പത്ത് ദിവസം കൊണ്ടാണ് കോലി ഈ റെക്കോര്‍ഡ് മറികടന്നത്

Virat Kohli: സച്ചിന്‍ പറഞ്ഞു, കോലി അനുസരിച്ചു ! ഏകദിന സെഞ്ചുറികളുടെ എണ്ണത്തില്‍ 'അര്‍ധ സെഞ്ചുറി'
, ബുധന്‍, 15 നവം‌ബര്‍ 2023 (16:59 IST)
Virat Kohli: ഏകദിന സെഞ്ചുറികളുടെ എണ്ണത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മറികടന്ന് വിരാട് കോലി. ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തില്‍ സെഞ്ചുറി തികച്ചതോടെയാണ് കോലി സച്ചിന്റെ മറ്റൊരു റെക്കോര്‍ഡ് മറികടന്നത്. ഏകദിന ഫോര്‍മാറ്റിലെ 50-ാം സെഞ്ചുറിയാണ് കോലി മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ സ്വന്തമാക്കിയത്. 280 ഇന്നിങ്‌സുകളില്‍ നിന്നാണ് കോലി 50 ഏകദിന സെഞ്ചുറികള്‍ അടിച്ചുകൂട്ടിയത്. സച്ചിന്‍ 49 ഏകദിന സെഞ്ചുറികള്‍ നേടിയത് 452 ഇന്നിങ്‌സുകളില്‍ നിന്നാണ്. കോലിയുടെ 50-ാം സെഞ്ചുറിക്ക് സാക്ഷ്യം വഹിക്കാന്‍ സച്ചിനും വാങ്കഡെയില്‍ ഉണ്ടായിരുന്നു. 106 പന്തില്‍ നിന്നാണ് കോലി സെഞ്ചുറി തികച്ചത്. 
 
ഈ ലോകകപ്പില്‍ തന്നെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ സെഞ്ചുറി നേടിയാണ് ഏകദിനത്തില്‍ 49 സെഞ്ചുറി എന്ന സച്ചിന്റെ നേട്ടത്തിനൊപ്പം കോലി എത്തിയത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 50-ാം സെഞ്ചുറി നേടി തന്റെ റെക്കോര്‍ഡ് മറികടക്കാന്‍ കോലിക്ക് സാധിക്കട്ടെ എന്ന് സച്ചിന്‍ അന്ന് സോഷ്യല്‍ മീഡിയയിലൂടെ ആശംസിച്ചിരുന്നു. സച്ചിന്‍ പറഞ്ഞതുപോലെ വെറും പത്ത് ദിവസം കൊണ്ടാണ് കോലി ഈ റെക്കോര്‍ഡ് മറികടന്നത്. നവംബര്‍ അഞ്ചിനായിരുന്നു ലോകകപ്പിലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം. കോലി 121 പന്തില്‍ നിന്ന് 101 റണ്‍സുമായി പുറത്താകാതെ നിന്നു.   
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Virat Kohli: സച്ചിന്റെ 20 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് പഴങ്കഥയാക്കി വിരാട് കോലി !