Webdunia - Bharat's app for daily news and videos

Install App

ചെന്നൈ സ്വന്തമാക്കാൻ ആഗ്രഹിച്ചതും ശ്രമിച്ചതും ധോണിയെ അല്ല, മറ്റൊരു ഇന്ത്യൻ താരത്തെ; വെളിപ്പെടുത്തൽ

ചിപ്പി പീലിപ്പോസ്
ശനി, 29 ഫെബ്രുവരി 2020 (10:07 IST)
ചെന്നൈ സൂപ്പർ കിംഗ്സിന്റെ ബലവും തുറുപ്പുചീട്ടും എല്ലാം നായകൻ എം എസ് ധോണി ആണ്. 2008 മുതല്‍ ചെന്നൈ നായകനായ ധോണി ഇന്നും അതേ സ്ഥാനത്ത് തന്നെയാണുള്ളത്. ഐപിഎല്‍ ആരംഭിച്ച 2008 മുതല്‍ ധോണി ചെന്നൈ കളിച്ച എല്ലാ സീസണുകളിലും അവരെ പ്ലേ ഓഫിലെത്തിച്ചു.
 
ചെന്നൈയുടെ വിജയത്തിൽ ധോണിയുടെ പങ്ക് വളരെ വലുതാണ്. നിലവില്‍ ധോണിയില്ലാത്ത ചെന്നൈ ടീമിനെ കുറിച്ച് ആലോചിക്കാന്‍ പോലും ആരാധകര്‍ക്ക് കഴിയില്ല. 2008ലായിരുന്നു ആദ്യ എഡിഷന്‍.  അന്ന് ഐപി‌എല്ലിനു മുന്നോടിയായി നടന്ന താരലേലത്തിൽ പക്ഷേ ധോണിയെ സ്വന്തമാക്കാൻ ആയിരുന്നില്ല ചെന്നൈയുടെ പ്ലാൻ. 
 
വീരേന്ദ്ര സെവാഗിനെ ടീമിലെത്തിക്കാനായിരുന്നു ചെന്നൈയുടെ ആലോചന. സെവാഗ് വേണോ ധോണി വേണോ എന്ന കാര്യത്തിൽ തർക്കമായി. ടീം ഉടമയായിരുന്ന എന്‍ ശ്രീനിവാസന് ധോണിയെ എടുക്കുന്നതിനോട് താൽപ്പര്യം ഉണ്ടായിരുന്നില്ല. എന്നാൽ 2008- ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സെലക്ടറായിരുന്ന വിബി ചന്ദ്രശേഖറിനെ ധോണി മതിയെന്നായിരുന്നു. പക്ഷേ സെവാഗിനെ ലേലത്തില്‍ നിന്ന് സ്വന്തമാക്കാമെന്ന് ആദ്യം പറഞ്ഞ ശ്രീനിവാസന്‍ പിന്നീട് നിലപാട് തിരുത്തുകയായിരുന്നു. അത് ചരിത്രമാകുകയും ചെയ്തു. വിബി ചന്ദ്രശേഖറാണ് അടുത്തിടെ ഇക്കാര്യം വെളിപ്പെടുത്തിയത്.
 
2008- ലെ താരലേലത്തില്‍ 1.5 മില്ല്യണ്‍ മുടക്കിയാണ് ചെന്നൈ ധോണിയെ ടീമിലെത്തിച്ചത്. ആ സീസണില്‍ ടീമിനെ ഫൈനലിലെത്തിച്ച് ധോണി വിശ്വാസം കാത്തു. ചെന്നൈയുടേയും ആരാധകരുടേയും വിശ്വാസം ധോണി ഇപ്പോഴും കാത്തുസൂക്ഷിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments