Webdunia - Bharat's app for daily news and videos

Install App

കോഹ്‌ലിക്ക് തൊടാന്‍ പോലുമാകാത്ത നേട്ടം കൈപ്പിടിയിലൊതുക്കി സ്‌മിത്തിന്റെ പടയോട്ടം

കോഹ്‌ലിക്ക് തൊടാന്‍ പോലുമാകാത്ത നേട്ടം കൈപ്പിടിയിലൊതുക്കി സ്‌മിത്തിന്റെ പടയോട്ടം

Webdunia
ചൊവ്വ, 19 ഡിസം‌ബര്‍ 2017 (17:16 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയാണോ ഓസ്‌ട്രേലിയന്‍ നായകന്‍ സ്‌റ്റീവ് സ്‌മിത്താണോ കേമന്‍ എന്ന ചര്‍ച്ച രൂക്ഷമായിരിക്കെ പുതിയ നേട്ടം സ്വന്തമാക്കി സ്‌മിത്ത്. ഒരു കലണ്ടർ വർഷത്തിൽ റാങ്കിംഗിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന രണ്ടാമത്തെ താരമെന്ന ബഹുമതിയാണ് അദ്ദേഹത്തിനെ തേടിയെത്തിയിരിക്കുന്നത്.

ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്‌മാന്‍ മാത്രമാണ് മാത്രമാണ് സ്‌മിത്തിന് മുമ്പിലുള്ളത്. ആഷസ് പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനമാണ് സ്‌മിത്തിനെ സ്വപ്‌ന തുല്യമായ നേട്ടത്തില്‍ എത്തിച്ചത്. 945 പോയിന്റ് സ്വന്തമാക്കിയ ഓസീസ് നായകന്‍ 961 പോയിന്റ് സ്വന്തമായുള്ള ബ്രാഡ്‌മാനെ മറികടക്കുമെന്നാണ് റിപ്പോര്‍ട്ട്.

ആഷസില്‍ രണ്ടു ടെസ്‌റ്റ് കൂടി ബാക്കി നില്‍ക്കുന്നതിനാല്‍ ബ്രാഡ്‌മാന്റെ നേട്ടം സ്‌മിത്ത് മറികടക്കുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഇംഗ്ലണ്ടിന്റെ മുൻതാരം ലെൻ ഹട്ടണുമായാണ് സ്മിത്ത് രണ്ടാം സ്ഥാനം പങ്കിടുന്നത്.

കഴിഞ്ഞ രണ്ടു വര്‍ഷമായി ടെസ്‌റ്റ് റാങ്കിംഗില്‍ ഒന്നാമത് തുടര്‍ന്ന് സ്‌മിത്തിന് ഭീഷണിയായുള്ളത് കോഹ്‌ലിയാണെങ്കിലും ഇരുവരും തമ്മിലുള്ള പോയിന്റ് വ്യത്യാസം ഏറെയാണ്. മൂന്നാം സ്ഥാനത്ത് ഇന്ത്യന്‍ താരം ചേതേശ്വർ പൂജാരയാണുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments