Webdunia - Bharat's app for daily news and videos

Install App

കോലിക്ക് മാത്രമല്ല 2020 ബു‌മ്രയ്‌ക്കും മോശം വർഷം, പവർപ്ലേയിൽ ഒരൊറ്റ വിക്കറ്റ് പോലും വീഴ്‌ത്താനായില്ല

Webdunia
വ്യാഴം, 3 ഡിസം‌ബര്‍ 2020 (12:10 IST)
ലോകക്രിക്കറ്റിൽ നിലവിലുള്ളവരിൽ ഏറ്റവു മികച്ച ബൗളർമാരുടെ ഇടയിലാണ് ഇന്ത്യൻ പേസർ ജസ്‌പ്രീത് ബു‌മ്രയുടെ സ്ഥാനം. ഐപിഎല്ലിൽ തിളങ്ങാനായെങ്കിലും 2020 അത്ര മികച്ച വർഷമല്ല ഇന്ത്യൻ പേസർക്ക്. 2020ൽ ആകെ 9 ഏകദിനമത്സരങ്ങൾ ബു‌മ്ര കളിച്ചപ്പോൾ ഇതിൽ ഒന്നിൽ പോലും ആദ്യ പവർ പ്ലേയിൽ വിക്കറ്റ് വീഴ്‌ത്താൻ ബു‌മ്രയ്‌ക്കായില്ല.
 
ആകെ 34 ഓവറാണ് പവർപ്ലേയിൽ ബു‌മ്ര ഈ വർഷം എറിഞ്ഞത്. 8 ഏകദിനങ്ങളിൽ ഇന്നും ബു‌മ്ര വീഴ്‌ത്തിയത് മൂന്ന് വിക്കറ്റുകൾ മാത്രം. ന്യൂബോളിൽ ബുമ്രയ്‌ക്ക് മികവ് കാണിക്കാനാവത്തത് ഇക്കുറി ഇന്ത്യയെ ഏകദിനങ്ങളിൽ കാര്യമായി ബാധിക്കുകയും ചെയ്‌തു.
 
ഇപ്പോൾ അവസാനിച്ച ഓസ്ട്രേലിയക്കെതിരായ സീരീസിലും സമാനമായ അനുഭവമാണ് ബു‌മ്രയെ കാത്തിരുന്നത്. അതേസമയം ബു‌മ്രയ്‌ക്ക് പുറമെ നായകൻ വിരാട് കോലിക്കും ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനും ഇക്കുറി മോശം വർഷമാണ്. 2009ന് ശേഷം ഇതാദ്യമായാണ് സെഞ്ചുറിയില്ലാതെ കോലി ഒരു കലണ്ടർ വർഷം ഏകദിനത്തിൽ പൂർത്തിയാക്കുന്നത്. ശിഖർ ധവാനാകട്ടെ 2013ന് ശേഷം ആദ്യമായാണ് ഏകദിന സെഞ്ചുറിയില്ലാതെ ഒരു വർഷം കടന്നുപോകുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജസ്ഥാന് ഏറെ ആവശ്യം ഒരു പേസ് ഓൾ റൗണ്ടറെ, കരിയർ നശിപ്പിക്കുന്ന "യാൻസൻ ജി" സഞ്ജുവിന് കീഴിലെത്തുമോ?

ഒന്ന് വീഴാന്‍ കാത്തിരിക്കുകയായിരുന്നു ?, 2 ഡക്കുകള്‍ക്ക് പിന്നാലെ സഞ്ജുവിന്റെ അച്ഛന്റെ പ്രതികരണം നോര്‍ത്ത് ഇന്ത്യയിലും വൈറല്‍

ടി20യില്‍ അരങ്ങേറി 2 വര്‍ഷം മാത്രം, ബുമ്രയേയും ഭുവിയേയും മറികടന്ന് അര്‍ഷദീപിന്റെ റെക്കോര്‍ഡ് നേട്ടം !

തിലക് ആ മൂന്നാം സ്ഥാനം ചോദിച്ച് വാങ്ങിയതാണ്, ബാറ്റിംഗ് പ്രമോഷനെ പറ്റി സൂര്യകുമാർ

Suryakumar Yadav: സ്വന്തം ക്യാപ്റ്റന്‍സിയില്‍ ശോകം; സൂര്യയുടെ ഫോംഔട്ടിനു കാരണം സമ്മര്‍ദ്ദമോ?

അടുത്ത ലേഖനം
Show comments