Webdunia - Bharat's app for daily news and videos

Install App

ബിസിസിഐ പ്രസിഡന്‍റ് സ്ഥാനം; ഗാംഗുലി പറയുന്നതില്‍ ഒരു തരി സത്യമെങ്കിലുമുണ്ടോ ?

ഗാംഗുലി പറയുന്നതില്‍ ഒരു തരി സത്യമെങ്കിലുമുണ്ടോ ?; ബിസിസിഐ പ്രസിഡന്റ് സ്ഥാനം ഇത്രയ്‌ക്കും കയ്‌ക്കുന്നതാണോ ?

Webdunia
ബുധന്‍, 4 ജനുവരി 2017 (13:57 IST)
ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് മുൻ ഇന്ത്യൻ ക്യാപ്‌റ്റന്‍ സൗരവ് ഗാംഗുലിയെ പരിഗണിക്കുന്നതായി ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തതിന് പിന്നാലെ നയം വ്യക്തമാക്കി ദാദ രംഗത്ത്. ബിസിസിഐ പോലുളള വലിയ വേദികളുടെ അധ്യക്ഷനാകാനുളള യോഗ്യത തനിക്കിപ്പോഴില്ല. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് ആയിട്ട് ഇപ്പോള്‍ ഒരു വര്‍ഷം മാത്രമേ ആയിട്ടുള്ളുവെന്നും ഗാംഗുലി പറഞ്ഞു.

ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക് എന്റെ പേര് ഉയര്‍ന്നുവരുന്നത് ശരിയല്ല. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനില്‍ രണ്ട് വര്‍ഷം കൂടി ബാക്കിയുണ്ട്. ഈ സാഹചര്യത്തില്‍ ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് എത്താനുള്ള യോഗ്യത തനിക്ക് ഇപ്പോള്‍ ഇല്ലെന്നും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഗാംഗുലി പറഞ്ഞു.

ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും അനുരാഗ് ഠാക്കൂറിനെ സുപ്രീംകോടതി പുറത്താക്കിയതിന് പിന്നാലെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാംഗുലിയുടെ പേര് സജീവമായത്. ഐപിഎല്‍ ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ നടത്തുന്നതില്‍ അനിശ്ചിതത്വം നേരിടുന്ന ഈ സാഹചര്യത്തില്‍ ബിസിസിഐ പ്രസിഡന്‍റ് പദവിയിലെത്തിയാല്‍ തിരിച്ചടിയുണ്ടാക്കുമെന്ന ഭയം ഗാംഗുലിക്കുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments