കിട്ടിയാൽ അടിച്ച് അടപ്പ് തെറിപ്പിക്കും, ഏഷ്യാകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കരുതെന്നാണ് ആഗ്രഹം: പാക് മുൻ താരം
ഏഷ്യാകപ്പില്‍ പാകിസ്ഥാന്‍ അഫ്ഗാനെതിരെ പരാജയപ്പെടുവാന്‍ സാധ്യതയുണ്ടെന്നും ബാസിത് അലി പറഞ്ഞു.
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ഞെട്ടിപ്പിക്കുന്ന തോല്‍വിക്ക് പിന്നാലെ ഏഷ്യാകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കരുതെന്നാണ് ആഗ്രഹമെന്ന് തുറന്ന് പറഞ്ഞ് മുന്‍ പാകിസ്ഥാന്‍ താരം ബാസിത് അലി. നിലവിലെ സാഹചര്യത്തില്‍ പാകിസ്ഥാനെ കൈയ്യില്‍ കിട്ടിയാല്‍ ഇന്ത്യ പാക് നിരയെ നാണം കെടുത്തുമെന്നാണ് ബാസിത് അലി പറയുന്നത്.
നേരത്തെ ലെജന്‍ഡ്‌സ് ലീഗില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ നിന്നും ഇന്ത്യന്‍ താരങ്ങള്‍ പിന്മാറിയിരുന്നു. ഈ സാഹചര്യത്തിലാണ് ഏഷ്യാകപ്പിലെ പാകിസ്ഥാനെതിരായ മത്സരത്തില്‍ നിന്നും ഇന്ത്യ മാറിനിന്നിരുന്നെങ്കില്‍ വലിയ നാണക്കേട് ഒഴിവാകുമെന്ന് മുന്‍ പാക് താരം പറയുന്നത്. ഇന്ത്യയെ എങ്ങനെയൊക്കെ പാകിസ്ഥാനെ നാണം കെടുത്തുമെന്ന് ചിന്തിക്കാനെ വയ്യ. ഇന്ത്യ ലെജന്‍ഡ്‌സ് കപ്പില്‍ ചെയ്തത് പോലെ പാകിസ്ഥാനെതിരെ മത്സരിക്കാതെ മാറിനിന്നാല്‍ നന്നായിരുന്നു. ബാസിത് അലി പറഞ്ഞു.
അതേസമയം ഏഷ്യാകപ്പില്‍ പാകിസ്ഥാന്‍ അഫ്ഗാനെതിരെ പരാജയപ്പെടുവാന്‍ സാധ്യതയുണ്ടെന്നും ബാസിത് അലി പറഞ്ഞു. അഫ്ഗാനോട് പരാജയപ്പെട്ടാല്‍ പോലും ആരും കാര്യമാക്കില്ല. എന്നാല്‍ ഇന്ത്യക്കെതിരായ മത്സരം അങ്ങനെയല്ല. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യ എങ്ങനെ പാകിസ്ഥാനെ നാണം കെടുത്തുമെന്ന് മാത്രമെ അറിയാനുള്ളു.ദ ഗെയിം പ്ലാന്‍ എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കവെ ബാസിത് അലി പറഞ്ഞു.