Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയുടെ രവി "ചന്ദ്രനും, ഇന്ദ്രനും": വിരമിച്ചാൽ മാത്രമെ 2 പേരുടെയും മൂല്യമറിയു എന്ന് ദിനേഷ് കാർത്തിക്

അഭിറാം മനോഹർ
വെള്ളി, 20 സെപ്‌റ്റംബര്‍ 2024 (16:43 IST)
Ashwin, Jadeja
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ വന്‍ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്നും കരകയറ്റിയെ രവിചന്ദ്ര അശ്വിനെയും രവീന്ദ്ര ജഡജേയെയും പുകഴ്ത്തി മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പിംഗ് താരം ദിനേഷ് കാര്‍ത്തിക്. ടീം സ്‌കോര്‍ 144 റണ്‍സിന് 6 വിക്കറ്റ് എന്ന നിലയില്‍ ഒന്നിച്ച സഖ്യം 199 റണ്‍സ് കൂട്ടുക്കെട്ട് സ്വന്തമാക്കിയ ശേഷമാണ് പിരിഞ്ഞത്.
 
നമുക്ക് മികച്ച ഓള്‍റൗണ്ടര്‍മാര്‍ നിരയിലുണ്ട് എന്നത് വലിയ പോസിറ്റീവാണ്. അക്‌സര്‍ പട്ടേല്‍ എന്ന താരം പുറത്താണ്. എങ്കിലും ചില സമയത്ത് ഈ കളിക്കാര്‍ക്ക് വേണ്ടത്ര മൂല്യം നമ്മള്‍ നല്‍കുന്നില്ലെന്ന് തോന്നുന്നു. അശ്വിനും ജഡേജയും വിരമിച്ച ശേഷമാകും അവര്‍ എത്രമാത്രം പ്രധാനപ്പെട്ട താരങ്ങളെന്ന് നമ്മള്‍ മനസിലാക്കുന്നത്. അശ്വിന്‍ ഒരു ക്രിക്കറ്റ് ശാസ്ത്രജ്ഞനാണ്. ക്രിക്കറ്റിനെ പറ്റി മാത്രമാണ് അശ്വിന്‍ ചിന്തിക്കുന്നത്.
 
 ബംഗ്ലാദേശിനെതിരെ ഇരുവരും കളിച്ചത് മികച്ച രീതിയിലാണ്. രണ്ടുപേരുടെയും പരിചയസമ്പത്ത് ഇന്ത്യയ്ക്ക് ഗുണം ചെയ്തു. കൃത്യമായ ഇടവേളകളില്‍ സിംഗിളുകള്‍ കണ്ടെത്താനും റണ്‍റേറ്റ് നിലനിര്‍ത്താന്‍ ബൗണ്ടറികള്‍ നേടാനും രണ്ടുപേര്‍ക്കും സാധിച്ചു. രണ്ടുപേരുടെയും പ്രകടനം കാണുക എന്നത് സന്തോഷമുള്ള കാര്യമാണ്. ദിനേഷ് കാര്‍ത്തിക് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്ത് സംഭവിക്കുമെന്ന് അറിയില്ല, താരലേലത്തിൽ സിഎസ്‌കെ തന്നെ വാങ്ങുമെന്ന് പ്രതീക്ഷ: ദീപക് ചാഹർ

പാകിസ്ഥാന്‍ വെറുതെ ബഹളം വെച്ചിട്ടെന്താ.. ഹൈബ്രിഡ് മോഡല്‍ നിരസിച്ചാല്‍ ടൂര്‍ണമെന്റ് ദക്ഷിണാഫ്രിക്കയിലേക്ക്

പുതിയൊരു തുടക്കം വേണം, കൂടുതൽ സ്വാതന്ത്രവും, ലഖ്നൗ വിട്ടതിന് ശേഷം ആദ്യപ്രതികരണവുമായി കെ എൽ രാഹുൽ

8 സെഞ്ചുറികള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെയും ബാബറിനെയും വിരാടിനെയും പിന്നിലാക്കി അഫ്ഗാന്റെ ഗുര്‍ബാസ്

ഓസ്ട്രേലിയയെ പാകിസ്ഥാൻ പറപ്പിക്കുമ്പോൾ കമ്മിൻസ് ഉണ്ടായിരുന്നത് കോൾഡ് പ്ലേ കോൺസെർട്ടിൽ, നിർത്തി പൊരിച്ച് ഓസീസ് മാധ്യമങ്ങൾ

അടുത്ത ലേഖനം
Show comments