Webdunia - Bharat's app for daily news and videos

Install App

ഇന്ത്യ ലക്ഷ്യമിടുന്നത് ലോകകപ്പ് നേട്ടം, നിലപാട് വ്യക്തമാക്കി രവി ശാസ്ത്രി

അഭിറാം മനോഹർ
വ്യാഴം, 23 ജനുവരി 2020 (12:35 IST)
ലോകകപ്പ് നേടുകയാണ് ഇന്ത്യൻ ടീമിന്റെ ഏറ്റവും വലിയ ലക്ഷ്യമെന്ന് കോച്ച് രവിശാസ്ത്രി. ഏത് സാഹചര്യത്തേയും നേരിടാൻ നിലവിലെ ഇന്ത്യൻ ടീം തയ്യാറാണെന്നും ശാസ്ത്രി കൂട്ടിച്ചേർത്തു.
 
ഒക്ടോബറിൽ ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. ഇതിന് മുന്നോടിയായി ന്യൂസിലൻഡിനെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയും ഇന്ത്യക്ക് ടി20 പരമ്പരകളുണ്ട്. ഇത് ടീമിന്റെ ശക്തിദൗർബല്യങ്ങൾ മനസിലാക്കാനും തിരുത്തുവാനുമുള്ള അവസരമാണ് വിരാട് കോലിക്കും സംഘത്തിനും നൽകുന്നത്. ഇവ പരിഗണിച്ചുകൊണ്ട് ഇന്ത്യക്ക് ലോകകപ്പ് നേടികൊടുക്കുക തന്നെയാണ് തന്റെ ലക്ഷ്യമെന്ന് ശാസ്ത്രി പറയുന്നു.
 
വ്യക്തികൾക്ക് ടീമിൽ പ്രാധാന്യമില്ല. ഒത്തൊരുമിച്ച് ഒരു സംഘമായി നേരിടുകയാണ് പ്രധാനം. ഓസ്ട്രേലിയക്കെതിരായ വിജയം ടീമിന് വലിയ ആത്മവിശ്വാസമാണ് സമ്മാനിച്ചത്.കെ എൽ രാഹുൽ വിക്കറ്റ് കീപ്പറായും ശോഭിക്കുന്നത് ടീമിന് കൂടുതൽ സാധ്യതകൾ നൽകുന്നുവെന്നും ന്യൂസിലൻഡിനെതിരെ പരമ്പരക്ക് തൊട്ടുമുൻപായി ശാസ്ത്രി പറഞ്ഞു.
 
കിവീസിനെതിരെ അഞ്ച് ട്വന്റി20യിലും മൂന്ന് ഏകദിനത്തിലും രണ്ട് ടെസ്റ്റിലുമാണ് ഇന്ത്യ കളിക്കുക. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരക്ക് നാളെ തുടക്കമാകും.ഓക്‌ലൻഡിൽ ഇന്ത്യൻ സമയം 12.20നാണ് മത്സരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments