Webdunia - Bharat's app for daily news and videos

Install App

ദക്ഷിണാഫ്രിക്കയുടെ ദുർവിധി നേട്ടമായത് പാകിസ്ഥാന്, ഇന്ത്യയോട് തോറ്റെങ്കിലും സെമി പ്രതീക്ഷകൾ സജീവം

Webdunia
ചൊവ്വ, 25 ഒക്‌ടോബര്‍ 2022 (14:27 IST)
ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ സിബാബ്‌വെ- ദക്ഷിണാഫ്രിക്കൻ പോരാട്ടം മഴകാരണം ഉപേക്ഷിച്ചപ്പോൾ ലോട്ടറിയടിച്ചത് പാകിസ്ഥാന്. ഇന്ത്യയോട് ആദ്യ മത്സരത്തിൽ തോറ്റതോടെ സെമി പ്രതീക്ഷകൾക്ക് മങ്ങലേറ്റ പാകിസ്ഥാന് ദക്ഷിണാഫ്രിക്കയും സിംബാബ്‌വെയും പോയൻ്റ് പങ്കുവെച്ചത് നേട്ടമായി മാറാനാണ് സാധ്യത.
 
ഗ്രൂപ്പിൽ ഇന്ത്യയെ പോലെ കരുത്തരായ ദക്ഷിണാഫ്രിക്ക കഴിഞ്ഞ മത്സരത്തിൽ ജയിച്ചിരുന്നെങ്കിൽ പാകിസ്ഥാൻ്റെ സെമി സാധ്യത വീണ്ടും കുറയുമായിരുന്നു. ഇന്ത്യയോട് തോറ്റ പാകിസ്ഥാന് ഗ്രൂപ്പിൽ മുന്നേറണമെങ്കിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിജയിക്കുകയും ദക്ഷിണാഫ്രിക്ക ചില മത്സരങ്ങളിൽ വിജയിക്കാതിരിക്കുകയും ചെയ്യണമായിരുന്നു. സിംബാബ്‌വെയ്ക്കെതിരെ പോയൻ്റ് പങ്കുവെച്ചതോടെ ഇക്കാര്യമാണ് സാധ്യമായിരിക്കുന്നത്.
 
അതേസമയം ഗ്രൂപ്പിൽ ദക്ഷിണാഫ്രിക്ക മാത്രമാണ് ഇന്ത്യയ്ക്ക് വെല്ലുവിളിയാവുക. താരതമ്യേന ദുർബലരാണ് മറ്റ് എതിരാളികൾ എന്നതിനാൽ ഇന്ത്യ സെമിയിലെത്തുമെന്നാണ് ആരാധകർ കണക്കാക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments