Select Your Language

Notifications

webdunia
webdunia
webdunia
webdunia

T20 World Cup 2026: ട്വന്റി 20 ലോകകപ്പിലെ ആദ്യ സെമി ഫൈനൽ ഇന്ന്; ദക്ഷിണാഫ്രിക്ക വീണ്ടും ഫൈനലിലെത്തുമോ?

സൂപ്പർ എട്ടിൽ ഗ്രൂപ്പ് ഒന്നിലെ ഒന്നാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക സെമിയിലെത്തിയത്

T20 worldcup,Newzealand vs Afghanistan, Cricket News
T20 World Cup 2026: ട്വന്റി 20 ലോകകപ്പിൽ ഇന്ന് ആദ്യ സെമി ഫൈനൽ. ദക്ഷിണാഫ്രിക്കയ്ക്കു ന്യൂസിലൻഡ് ആണ് എതിരാളികൾ. തുടർച്ചയായ രണ്ടാം ഫൈനൽ ലക്ഷ്യമിട്ടാണ് ദക്ഷിണാഫ്രിക്ക ഇന്ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഇറങ്ങുക. ഇന്ത്യൻ സമയം രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുക. 
 
സൂപ്പർ എട്ടിൽ ഗ്രൂപ്പ് ഒന്നിലെ ഒന്നാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക സെമിയിലെത്തിയത്. ന്യൂസിലൻഡ് ഗ്രൂപ്പ് രണ്ടിൽ രണ്ടാം സ്ഥാനക്കാരാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും ഒന്നിച്ചായിരുന്നു. ഗ്രൂപ്പ് മത്സരത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ജയം ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം. 
 
ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക 17.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ജയം സ്വന്തമാക്കി. 
 
കഴിഞ്ഞ ലോകകപ്പിൽ ദക്ഷിണാഫ്രിക്ക ഫൈനലിലെത്തിയിരുന്നു. ഇന്ത്യയോടു ഫൈനലിൽ തോറ്റാണ് ദക്ഷിണാഫ്രിക്കയുടെ കിരീടമോഹം വീണുടഞ്ഞത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഞ്ജു നീ വിഷമിക്കണ്ട, വലിയ ടൂര്‍ണമെന്റാണ് അവസരം ലഭിക്കും, രോഹിത്തിന്റെ വാക്കുകള്‍ പൊന്നായി