Webdunia - Bharat's app for daily news and videos

Install App

നമീബിയയോ അഫ്ഗാനിസ്ഥാനോ ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കാതെ ഇന്ത്യക്ക് വഴിയില്ല ! ഇനിയെല്ലാം ജീവന്‍മരണ പോരാട്ടങ്ങള്‍

Webdunia
വ്യാഴം, 4 നവം‌ബര്‍ 2021 (10:34 IST)
ടി 20 ലോകകപ്പില്‍ സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്തിയ ഇന്ത്യക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. നമീബിയയും സ്‌കോട്ട്‌ലന്‍ഡുമാണ് ഇന്ത്യക്ക് ഇനി എതിരാളികള്‍. ഈ രണ്ട് മത്സരങ്ങളെയും ഇന്ത്യ പേടിക്കുന്നില്ല. മികച്ച മാര്‍ജിനില്‍ ഈ രണ്ട് കളികളും ജയിക്കാന്‍ ആവശ്യമായ ഒരുക്കങ്ങള്‍ ഇന്ത്യന്‍ ക്യാംപില്‍ നടക്കുന്നുണ്ട്. എന്നാല്‍, നമീബിയക്കെതിരെയും സ്‌കോട്ട്‌ലന്‍ഡിനെതിരെയും ജയിച്ചാലും ഇന്ത്യക്ക് സെമിയിലെത്താന്‍ പറ്റില്ല. ഇന്ത്യ സെമിയില്‍ എത്തണമെങ്കില്‍ അഫ്ഗാനിസ്ഥാനോ നമീബിയയോ ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കണം. രണ്ട് മത്സരങ്ങള്‍ കൂടിയാണ് ന്യൂസിലന്‍ഡിന് ശേഷിക്കുന്നത്. ഇതില്‍ ഒരു കളിയില്‍ ന്യൂസിലന്‍ഡ് തോല്‍ക്കുകയും ജയിക്കുന്ന കളിയില്‍ നെറ്റ് റണ്‍റേറ്റ് വലിയ രീതിയില്‍ ഉയരാതിരിക്കുകയും വേണം. എങ്കില്‍ മാത്രമേ സ്‌കോട്ട്‌ലന്‍ഡിനോടും നമീബിയയോടും വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ ഇന്ത്യക്ക് എന്തെങ്കിലും പ്രയോജനമുള്ളൂ. 
 
ഗ്രൂപ്പ് രണ്ടിലെ ഓരോ മത്സരങ്ങളും ഇനി നിര്‍ണായകമാണ്. ഇന്ത്യയുടെ ഭാവിയെ ബാധിക്കുന്ന മത്സരങ്ങളാണ് ഓരോന്നും. പോയിന്റ് പട്ടികയില്‍ നാല് കളികളില്‍ നാലിലും ജയം സ്വന്തമാക്കി പാക്കിസ്ഥാന്‍ ഒന്നാമതുണ്ട്. ഗ്രൂപ്പില്‍ രണ്ടില്‍ നിന്ന് പാക്കിസ്ഥാന്‍ സെമി ഫൈനല്‍ ഉറപ്പിച്ചു. നാല് കളികളില്‍ രണ്ട് ജയവുമായി അഫ്ഗാനിസ്ഥാന്‍ ആണ് രണ്ടാമത്. മൂന്ന് കളികളില്‍ രണ്ട് ജയവുമായി ന്യൂസിലന്‍ഡ് മൂന്നാമതാണ്. അഫ്ഗാനിസ്ഥാന്റെ നെറ്റ് റണ്‍റേറ്റ് +1.481 ആണ്. അഫ്ഗാനിസ്ഥാന്റെ ഉയര്‍ന്ന നെറ്റ് റണ്‍റേറ്റ് ന്യൂസിലന്‍ഡിനും ഇന്ത്യക്കും ഭീഷണിയാകും. മൂന്ന് കളികളില്‍ ഒരു ജയം മാത്രമുള്ള ഇന്ത്യ നിലവില്‍ നാലാം സ്ഥാനത്താണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി തിരിച്ചെത്തുന്നു, രഞ്ജി ട്രോഫിയിൽ ബംഗാളിനായി കളിക്കും

ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർമാർക്ക് മുന്നിൽ ഇന്ത്യ തകരും, പരമ്പരയ്ക്ക് മുൻപെ തന്നെ വാക് പോരിന് തുടക്കമിട്ട് മുൻ ഓസീസ് താരം

ഓസ്ട്രേലിയയെ തുരത്തിയെ തീരു, ഇന്ത്യൻ പ്ലാനുകൾ ചോരാതിരിക്കാൻ പെർത്തിലെ സ്റ്റേഡിയം അടച്ചുകെട്ടി പരിശീലനം

സെഞ്ചൂറിയനിലേത് റൺസ് ഒഴുകുന്ന പിച്ച്, അവസാന ടി20യിൽ പിറന്നത് 517 റൺസ്!

അന്ന് 4 റണ്‍സിന് ക്യാച്ച് കൈവിടുമ്പോള്‍ ഇങ്ങനെയൊന്ന് തിസാര പരേര കരുതിയിരിക്കില്ല, രോഹിത്തിന്റെ 264 റണ്‍സ് പിറന്നിട്ട് ഇന്നേക്ക് പത്താണ്ട്

അടുത്ത ലേഖനം
Show comments