Webdunia - Bharat's app for daily news and videos

Install App

ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം ഒക്ടോബര്‍ പത്തിനു മുന്‍പ്

Webdunia
ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (20:10 IST)
ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് സൂചന. ഒക്ടോബര്‍ പത്തിനു മുന്‍പ് ടീമിലെ മാറ്റങ്ങള്‍ പ്രഖ്യാപിക്കുമെന്ന് ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ഐപിഎല്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നോ നാലോ മാറ്റത്തിനുള്ള സാധ്യതയാണ് നിലവില്‍ ഉള്ളത്. 
 
മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരം ചെന്നൈ സൂപ്പര്‍ കിങ്സ് താരം ശര്‍ദുല്‍ താക്കൂറിനെ 15 അംഗ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഹാര്‍ദിക്കിന് പകരക്കാരന്‍ ആകില്ല ശര്‍ദുല്‍ താക്കൂര്‍ എന്ന മുന്‍ താരം ആശിഷ് നെഹ്റയുടെ പരസ്യപ്രസ്താവന വന്നതോടെ ഈ റിപ്പോര്‍ട്ടുകള്‍ക്ക് ബലംവയ്ക്കുകയാണ്. ബാറ്റിങ്ങിലും ബോളിങ്ങിലും ഹാര്‍ദിക്കിന് താളം കണ്ടെത്താന്‍ പറ്റുന്നില്ലെന്നതാണ് ബിസിസിഐയെ ആശങ്കയിലാഴ്ത്തുന്നത്. ഐപിഎല്‍ പ്രകടനം പരിഗണിച്ച് സ്‌ക്വാഡില്‍ മാറ്റം വരുന്ന കാര്യം ആലോചിക്കണമെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി സെലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌ക്വാഡില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ ഒക്ടോബര്‍ പത്തിനു മുന്‍പ് ഐസിസിയെ അറിയിക്കണം. 
 
15 അംഗ സ്‌ക്വാഡില്‍ ഇല്ലാത്ത ശ്രേയസ് അയ്യര്‍, ശര്‍ദുല്‍ താക്കൂര്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവരെ 15 അംഗ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുന്ന കാര്യമാണ് ആലോചിക്കുന്നതെന്ന് ബിസിസിഐയുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങളിലേക്ക് കടന്ന ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകൂ. ടി 20 ലോകകപ്പിനായുള്ള സ്റ്റാന്‍ഡ്ബൈ പട്ടികയിലുള്ള താരങ്ങളാണ് ശര്‍ദുല്‍ താക്കൂറും ശ്രേയസ് അയ്യരും. മധ്യനിരയാണ് ഇന്ത്യയെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്. മറ്റ് മാറ്റങ്ങളൊന്നും സ്‌ക്വാഡില്‍ വരുത്തിയില്ലെങ്കിലും വളരെ അനുഭവ സമ്പത്തുള്ള ശ്രേയസ് അയ്യരെ സ്റ്റാന്‍ഡ്ബൈ താരങ്ങളുടെ പട്ടികയില്‍ നിന്ന് മാറ്റി 15 അംഗ സ്‌ക്വാഡിലേക്ക് ഉള്‍പ്പെടുത്താന്‍ സാധ്യതയേറി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ടി20യില്‍ അരങ്ങേറി 2 വര്‍ഷം മാത്രം, ബുമ്രയേയും ഭുവിയേയും മറികടന്ന് അര്‍ഷദീപിന്റെ റെക്കോര്‍ഡ് നേട്ടം !

തിലക് ആ മൂന്നാം സ്ഥാനം ചോദിച്ച് വാങ്ങിയതാണ്, ബാറ്റിംഗ് പ്രമോഷനെ പറ്റി സൂര്യകുമാർ

Suryakumar Yadav: സ്വന്തം ക്യാപ്റ്റന്‍സിയില്‍ ശോകം; സൂര്യയുടെ ഫോംഔട്ടിനു കാരണം സമ്മര്‍ദ്ദമോ?

Sanju Samson: രണ്ട് സെഞ്ചുറി നേടിയതല്ലേ, എന്നാ ഇനി രണ്ട് ഡക്ക് ആവാം; നാണക്കേടിന്റെ റെക്കോര്‍ഡിലേക്കുള്ള അകലം കുറച്ച് മലയാളി താരം !

India vs South Africa 3rd T20: സെഞ്ചൂറിയന്‍ വെടിക്കെട്ടില്‍ ഇന്ത്യക്ക് ജയം; പരമ്പരയില്‍ മുന്നില്‍

അടുത്ത ലേഖനം
Show comments